- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവാവിന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം പയ്യന്നൂർ സ്വദേശിയുടേത്; യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത് ശബരിമലയ്ക്ക് പോകുന്നെന്ന് പറഞ്ഞ്
കണ്ണൂർ: കണ്ണൂരിൽ പഴയ കെട്ടിടത്തിനുള്ളിൽ നിന്നും യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. രണ്ടാഴ്ച്ചത്തെ പഴക്കമുള്ളതായി കരുതുന്നു. പയ്യന്നൂർ രാമന്തളി സ്വദേശി അരുൺ ബാബുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയ ബാഗിൽ നിന്നും കണ്ടെത്തിയ തിരിച്ചറിയൽ കാർഡു കണ്ടെത്തിയിരുന്നു.
ഇതിൽ നിന്നും കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് ബന്ധുക്കളെ വിവരമറിയിക്കുകയും അരുൺ ബാബുവിന്റെ സഹോദരൻ മൃതദേഹം തിരിച്ചറിയുകയുമായിരുന്നു. കണ്ണൂർ ബർണശേരിയിലെ സെന്റ് മൈക്കിൾ സ് സ്കൂളിന് സമീപത്തെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സ് മുറിയിലെ വരാന്തയിലെ ഡോറിനോട് ചേർന്ന നിലയിലാണ് അരുൺ ബാബു വിനെ ബുധനാഴ്ച്ച ഉച്ചയോടെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടാഴ്ച്ചത്തെ പഴക്കം കാരണം മൃതദേഹത്തിൽ നിന്നും എല്ലിൻ കഷ്ണങ്ങൾ താഴെ വീണ നിലയിലാണ് തെരുവുനായ്ക്കൾ കടിച്ചു വലിച്ചതാണോയെന്ന സംശയം പൊലിസിനുണ്ട്. രണ്ടാഴ്ച്ച മുൻപ് രാമന്തളിയിലെ വീട്ടിൽ നിന്നും ശബരിമലയ്ക്കു പോകാനായാണ് അരുൺ ബാബു വീട്ടിൽ നിന്നിറങ്ങിയത്. ഇയാളുടെ ബാഗിൽ എന്നും തലശേരിയിൽ നിന്നെടുത്ത ട്രെയിൻ ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ദുരുഹതയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്.
മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി കണ്ണൂർ ടൗൺ എസ്ഐ നസീബ്, എഎസ്ഐ അജയകുമാർ എന്നിവർ ഇൻക്വസ്റ്റ് നടത്തി. പൊതുവെ കണ്ണൂർ നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലമാണിത്. മൃതദേഹത്തിൽ നിന്നും പുറത്തേക്ക് ദുർഗന്ധം വമിക്കാത്തതും കണ്ടെത്താൻ വൈകിയതിന് കാരണമായി പൊലിസ് പറയുന്നു. യുവാവിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മറുനാടന് മലയാളി ബ്യൂറോ