- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം മാറി സംസ്കരിച്ചു; സംഭവം പാലക്കാട് അട്ടപ്പാടിയിൽ; ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി
പാലക്കാട്: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം മാറി സംസ്കരിച്ചു. അട്ടപ്പാടി നക്കുപതി ധോണിഗുണ്ട് ഊരിലെ വള്ളിയുടെ (36) മൃതദേഹമാണ് പാലക്കാട് മേലാമുറിയിലെ കോവിഡ് ബാധിച്ചുമരിച്ച ജാനകിയമ്മയുടെ (75) മൃതദേഹത്തിന് പകരമായി മാറി ചിതയൊരുക്കി സംസ്കരിച്ചത്.
പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽനിന്നാണ് മൃതദേഹം മാറി നൽകിയത്. പുഴയിൽ കുളിക്കുന്നതിനിടെയാണ് വള്ളി മരിച്ചത്. അഗളി കോട്ടത്തറ ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച മേലാമുറിയിലെ ജാനകിയമ്മയുടെ മൃതദേഹവും ബുധനാഴ്ചയാണ് മോർച്ചറിയിലെത്തിച്ചത്.
അടുത്ത് കിടത്തിയിരുന്ന മൃതദേഹങ്ങൾ എടുത്തുകൊടുത്തപ്പോൾ വന്ന പിഴവാണ് മാറാൻ കാരണമായത്. മുഖമടക്കം പൊതിഞ്ഞുകെട്ടിയതിനാൽ ബന്ധുക്കൾക്ക് തിരിച്ചറിയാനായില്ല. കോവിഡ് പ്രോേട്ടാകോൾ പാലിച്ചുള്ള സംസ്കാരമായതിനാൽ വേഗത്തിൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു.സംഭവത്തിൽ ജില്ല ആശുപത്രി സൂപ്രണ്ട് ഡി.എം.ഒക്ക് റിപ്പോർട്ട് നൽകി. വള്ളിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് നടപടി ആരംഭിച്ചു.