- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡീൽ മേ കുച്ച് കാലാ ഹേ! എന്തിനാണ് കള്ളം പറഞ്ഞുള്ള ഈ ഒളിച്ചുകളി? റാഫേൽ ഇടപാടിൽ ജെയറ്റ്ലിയെ പൊളിച്ചടുക്കി രാഹുൽ ഗാന്ധി; നിങ്ങളെ പോലെയാണ് ഞങ്ങളും പ്രതിരോധ ചെലവുകൾ പുറത്ത് വിടാത്തതെന്ന മന്ത്രിയുടെ വാദം തള്ളി സംസാരിക്കുന്ന തെളിവുകളുമായി കോൺഗ്രസ് അദ്ധ്യക്ഷൻ
ന്യൂഡൽഹി: റാഫേൽ ഇടപാടിൽ കേന്ദ്ര സർക്കാറിന്റെ ഒളിച്ചുകളി തിരിമറി പുറത്താകാതിരിക്കാനാണെന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിരോധ കണക്കുകളും രേഖകളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര മന്ത്രി അരൂൺ ജയ്റ്റ്ലി പാർലമെന്റിൽ പ്രസ്താവിച്ചതിനെയാണ് രാഹുൽ ചോദ്യം ചെയ്തത്. യു.പി.എ സർക്കാറും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന ജയ്റ്റ്ലിയുടെ പരാമർശത്തെയാണ് പച്ചക്കള്ളമെന്ന് വിശേഷിപ്പിച്ച് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. പ്രതിരോധ വകുപ്പിലെ ഇടപാടുകൾ സംബന്ധിച്ച് ചോദ്യങ്ങൾക്ക് യു.പി.എ സർക്കാർ നൽകിയ മറുപടിയുടെ രേഖകൾ പുറത്തുവിട്ടാണ് രാഹുൽ ജയ്റ്റ്ലിയെ പ്രതിരോധത്തിലാക്കിയത്. ഫ്രാൻസിൽ നിന്് റാഫേൽ പോർവിമാനങ്ങൾ വാങ്ങിയതിന്റെ ചെലവു വിവരങ്ങൾ പുറത്തുവിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിയതോടെയാണ് വിവദാംശങ്ങൾ പുറത്ത് വന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും, അത്തരം വിവരങ്ങൾ പരസ്യമാക്കിയാൽ ശത്രുരാജ്യം ദുരുപയോഗിക്കുമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ പറഞ്ഞിരുന്നു. ഇടപാടിന്റെ കണക്കു വിവരങ്ങൾ പുറത്
ന്യൂഡൽഹി: റാഫേൽ ഇടപാടിൽ കേന്ദ്ര സർക്കാറിന്റെ ഒളിച്ചുകളി തിരിമറി പുറത്താകാതിരിക്കാനാണെന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിരോധ കണക്കുകളും രേഖകളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര മന്ത്രി അരൂൺ ജയ്റ്റ്ലി പാർലമെന്റിൽ പ്രസ്താവിച്ചതിനെയാണ് രാഹുൽ ചോദ്യം ചെയ്തത്. യു.പി.എ സർക്കാറും ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന ജയ്റ്റ്ലിയുടെ പരാമർശത്തെയാണ് പച്ചക്കള്ളമെന്ന് വിശേഷിപ്പിച്ച് രാഹുൽ രംഗത്തെത്തിയിരിക്കുന്നത്. പ്രതിരോധ വകുപ്പിലെ ഇടപാടുകൾ സംബന്ധിച്ച് ചോദ്യങ്ങൾക്ക് യു.പി.എ സർക്കാർ നൽകിയ മറുപടിയുടെ രേഖകൾ പുറത്തുവിട്ടാണ് രാഹുൽ ജയ്റ്റ്ലിയെ പ്രതിരോധത്തിലാക്കിയത്.
ഫ്രാൻസിൽ നിന്് റാഫേൽ പോർവിമാനങ്ങൾ വാങ്ങിയതിന്റെ ചെലവു വിവരങ്ങൾ പുറത്തുവിടണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളിയതോടെയാണ് വിവദാംശങ്ങൾ പുറത്ത് വന്നത്. ദേശസുരക്ഷയെ ബാധിക്കുന്ന വിഷയമാണിതെന്നും, അത്തരം വിവരങ്ങൾ പരസ്യമാക്കിയാൽ ശത്രുരാജ്യം ദുരുപയോഗിക്കുമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി പാർലമെന്റിൽ പറഞ്ഞിരുന്നു.
ഇടപാടിന്റെ കണക്കു വിവരങ്ങൾ പുറത്തുവിടണമെന്ന് ശശിതരൂർ എം പി യാണ് ആവശ്യപ്പെട്ടത്. എന്നാൽ യു.പി എ ഭരണകാലത്ത് പ്രതിരോധ മന്ത്രി സ്ഥാനങ്ങൾ കൈകാര്യം ചെയ്തിരുന്നു എ കെ ആന്റണിയും പ്രണബ് മുഖർജിയും പ്രതിരോധ വകുപ്പിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും കണക്കുകളും പുറത്തു വിടാൻ സാധിക്കില്ലെന്ന് സഭയിൽ വിശദീകരണം നൽകിയിരുന്നെന്നും ഇക്കാര്യം അറിയില്ലെങ്കിൽ അവരോട് ചോദിക്കാൻ കോൺഗ്രസ്സ് തയ്യാറാകാണമെന്നും ജയ്റ്റ്ലി മറുപടി നൽകി. ജയ്റ്റിലിയുടെ ഈ പരാമർശത്തെയാണ് രാഹുൽ തെളിവുകൾ നിരത്തി പച്ചക്കള്ളമെന്ന് വിശേിപ്പിച്ചിരിക്കുന്നത്. ഇതോടെ റാഫേൽ ഇടപാടിൽ സർക്കാറിന്റെ നിലപാട് കൂടുതൽ ദുരൂഹതുയുണ്ടാക്കുകയാണ്.
36 വിമാനങ്ങൾ വാങ്ങാനുള്ള ഇടപാടിൽ തിരിമറി നടന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധമന്ത്രി നിർമല സീതാരാമനും ഇടപാടിനെ സംബന്ധിച്ച് മൗനം പാലിക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
വിഷയത്തിൽ രാഹുൽ ഉയർത്തിയ ചോദ്യങ്ങൾക്കു വിശദീകരണം ആവശ്യമാണെന്നും ഇടപാടിലെ തിരിമറി പുറത്തുവരാതിരിക്കാനാണ് ഇടപാടിൽ രഹസ്യാത്മകതയുടെ വിഷയം കേന്ദ്രസർക്കാർ ഉന്നയിക്കുന്നതെന്നും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. ഇടപാടിനെ സംബന്ധിച്ച വിവരങ്ങൾ പാർലമെന്റ് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
യുപിഎ സർക്കാരിന്റെ കാലത്ത് 526 കോടി രൂപ വീതം വിലയ്ക്കാണ് 126 റാഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ധാരണയിലെത്തിയത്. ഇപ്പോഴാകട്ടെ അതേ വിമാനത്തിന് 1517 കോടി രൂപ വീതം നൽകുന്നത് എന്തിനാണെന്ന് രാജ്യത്തോടു വെളിപ്പെടുത്തണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദും ആവശ്യപ്പെട്ടിരുന്നു.
റാഫാൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ടു പങ്കുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രി തന്റെ വിശ്വസ്ത സുഹൃത്തുമൊത്തു പാരീസിൽ നേരിട്ടുപോയാണു വിവാദകരാർ ഒപ്പുവച്ചതെന്നു രാഹുൽ ആരോപിച്ചു. റാഫാൽ ജെറ്റ് വിമാനങ്ങളുടെ തുക വെളിപ്പെടുത്താനാകില്ലെന്ന പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പാർലമെന്റിലെ പ്രസ്താവന അഴിമതി മറച്ചുവയ്ക്കാനാണെന്ന് രാഹുൽ പറഞ്ഞു. ചോദ്യങ്ങൾ ഉയർത്തുന്നവരെ ദേശവിരുദ്ധരായി മുദ്രകുത്തി തടിതപ്പുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
അതേസമയം, ഇടപാടിന്റെ വിവരങ്ങളും മൂല്യവും വെളിപ്പെടുത്തണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം യാഥാർഥ്യങ്ങൾക്കു നിരക്കുന്നതല്ലെന്നും 36 റാഫാൽ വിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശ തുക മുമ്പ് തന്നെ പാർലമെന്റിനെ അറിയിച്ചിട്ടുള്ളതാണെന്നമാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. ഫ്രാൻസുമായി 2008ൽ യുപിഎ സർക്കാർ ഒപ്പുവച്ച കരാറിലെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കൽ തന്നെയാണ് തങ്ങളും പിന്തുടരുന്നതെന്ന് പ്രതിരോധവകുപ്പ് അറിയിച്ചു.



