- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ക്രമസമാധാന നില വഷളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്ര ആഭ്യന്തര വകുപ്പ് റിപ്പോർട്ട് നൽകി; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് നിർദ്ദേശം; കാട്ടായിക്കോണം-കണ്ണൂർ സംഭവങ്ങളെ പിടിച്ച് ബിജെപി രംഗത്ത്;
തിരുവനന്തപുരം: കഴക്കൂട്ടം മാസ്റ്റർ പ്ലാൻ വീണുകിട്ടിയ ആയുധമാക്കാൻ ഉറപ്പിച്ച് ബിജെപി സംസ്ഥാന ഘടകം. കഴക്കൂട്ടം മാസ്റ്റർ പ്ലാനിനെക്കുറിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെക്കൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. കതിരൂർ മനോജ് വധം, കഴക്കൂട്ടം മാസ്റ്റർ പ്ലാൻ, ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകം, കണ്ണൂരിൽ വിദ്യാർത്ഥികൾക്കു മുന്നിലിട്ട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം എന്നിവയുൾപ്പെടെ ക്രമസമാധാനനില സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തുടർന്നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തവിധം ക്രമസമാധാന നില തകർന്നിട്ടുണ്ടോ എന്ന് റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ നസീം സെയ്ദി സംസ്ഥാന തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: കഴക്കൂട്ടം മാസ്റ്റർ പ്ലാൻ വീണുകിട്ടിയ ആയുധമാക്കാൻ ഉറപ്പിച്ച് ബിജെപി സംസ്ഥാന ഘടകം. കഴക്കൂട്ടം മാസ്റ്റർ പ്ലാനിനെക്കുറിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെക്കൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ചുള്ള റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാർ.
കതിരൂർ മനോജ് വധം, കഴക്കൂട്ടം മാസ്റ്റർ പ്ലാൻ, ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കൊലപാതകം, കണ്ണൂരിൽ വിദ്യാർത്ഥികൾക്കു മുന്നിലിട്ട് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം എന്നിവയുൾപ്പെടെ ക്രമസമാധാനനില സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് നൽകിയ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. തുടർന്നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്താൻ കഴിയാത്തവിധം ക്രമസമാധാന നില തകർന്നിട്ടുണ്ടോ എന്ന് റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ നസീം സെയ്ദി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണാവശ്യം.
കേരളത്തിൽ ക്രമസമാധാന നില തകർന്നുവെന്ന പ്രചാരണത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ഒരേസമയം സിപിഐ- എമ്മിനേയും യുഡിഎഫ് സർക്കാരിനേയുമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന റിപ്പോർട്ട് പരിശോധിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി നീട്ടിവയ്ക്കാനായാൽ തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ കണക്കുകൂട്ടൽ. അഞ്ചുവർഷം ഭരിച്ച യുഡിഎഫിന്റേയും പ്രതിപക്ഷമായ എൽഡിഎഫിന്റേയും തലയിൽ എല്ലാം കെട്ടിവയ്ക്കാമെന്നാണ് അവരുടെ പ്രതീക്ഷ.
അതേസമയം നിഷ്പക്ഷമായ ഒരു റിപ്പോർട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെയാണെങ്കിൽ ഭരണത്തിന്റെ മേൽ പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയില്ലെന്ന് യുഡിഎഫ് നേതാക്കൾക്ക് ഉറപ്പാണ്. അതുകൊണ്ട് എന്തുസമ്മർദ്ദവും ചെലുത്തി കേരളത്തിലെ അവസ്ഥ സമാധാനപരമാണെന്ന് റിപ്പോർട്ട് നൽകാനുള്ള ശ്രമം സർക്കാർ നടത്തുമെന്നാണ് സൂചന.
അതേസമയം കഴക്കൂട്ടം മാസ്റ്റർ പ്ലാനിന്റെ പേരിൽ സിപിഐ (എം) ബിജെപി സംഘർഷം ഉണ്ടായി നാലു ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇക്കാര്യത്തെക്കുറിച്ച് ഒരു വാക്കും മിണ്ടാത്തത് ജനങ്ങളിൽ സംശയമുളവാക്കിത്തുടങ്ങിയിട്ടുണ്ട്.