ആലുവ: കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ണൂർ ഇരട്ടി വെളിയം പുരയിടത്തിൽ ജോണിന്റെ മകൻ റോയി സി ജോണാണ്(19)ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ ആലുവ മാർക്കറ്റിന് സമീപം പെരിയാറിലെ കുഞ്ഞുണ്ണിക്കര കടവിലായിരുന്നു അപകടം.സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ റോയി ഒഴുക്കിൽപ്പെടുകയായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.

അപകടമറിഞ്ഞെത്തിയവർ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയും താമസിയാതെ റോയിയെ കരയ്‌ക്കെത്തിക്കുകയും ചെയ്തു.കരോത്തുകുഴി ആശുപത്രിയിലെത്തിക്കുമ്പോഴേയ്ക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.ആലുവ മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.