പാലക്കാട് : പാലക്കാട് അഗളി അട്ടപ്പാടി സ്വദേശി ബഹ്റൈനിലെ മനാമയിൽ വാഹനാപകടത്തിൽ മരിച്ചു. അഗളി ഭൂതിവഴി ശ്രീ മുരുകാ നിവാസിൽ മുത്തുസ്വാമി ചെട്ടിയാരുടെ മകൻ എം.ജി രാജൻ (55) ആണ് മരിച്ചത്.

രാജൻ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയിൽ സാരമായി പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മകൾ പ്രിജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 28 വർഷമായി ബഹ്റൈനിലുള്ള രാജൻ സ്വകാര്യ സ്ഥാപണത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.