ആലപ്പുഴ: കായംകുളത്ത് വിവാഹത്തിനെത്തിയ ആൾ കടന്നൽ കുത്തേറ്റ് മരിച്ചു.ഹരിപ്പാട് സ്വദേശി നാസറാണ് മരിച്ചത്.കടന്നൽകുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നാസറിനെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ നിരവധി പേർക്ക് കടന്നൽ കുത്തേറ്റിട്ടുണ്ട്. വിവാഹച്ചടങ്ങിനിടെ ഓഡിറ്റോറിയത്തിലെ കടന്നൽ കൂട് ഇളകുകയായിരുന്നു.