റിയാദ്: ഹൃദയാഘാതം മൂലം മരണപ്പെട്ട കളത്തിൽ മൊയ്തീൻ-ഫാത്തിമ ദമ്പതികളുടെ മകൻ മുസ്തഫ കളത്തിലിന്റെ (48) മൃതദേഹം നാട്ടിലെത്തിച്ചു. ഓഗസ്റ്റ് 12ന് റിയാദിൽ വച്ചായിരുന്നു മരണപ്പെട്ടത്.

18 വർഷത്തോളമായി സൗദിയിലുള്ള മുസ്തഫ കേളി കലാസാംസ്‌കാരിക വേദി ഉമ്മൽ ഹമാം ഏരിയയിലെ മുറൂജ് യൂണിറ്റ് അംഗമായിരുന്നു. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ നെല്ലായി സ്വദേശിയാണ്. ഭാര്യ അനീഷ. മക്കൾ റിംന, റിൻഷ, ഷഹദാൻ, റൗഹമിന്ന.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോയി