ജിദ്ദ: കൊറോണ ഭേദമായ ശേഷം അനുഭവപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലയാളി ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. കോഴിക്കോട്, ബാലുശ്ശേരി, താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി പരേതനായ അപ്പു - ഭാർഗവി ദമ്പതികളുടെ മകനുമായ മുത്തേടത്ത് മണി (52) ആണ് മരിച്ചത്. ജിദ്ദ നാഷണൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അന്ത്യം. ആദ്യത്തിൽ കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണിയുടെ വൈദ്യ ഫലം പിന്നീട് നെഗറ്റീവായെങ്കിലും ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായതിനാൽ ആഴ്ചകളായി ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു.

ഭാര്യ: ജ്യോതി. ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളായ മയൂമി, മയൂൻ മണി എന്നിവർ മക്കളാണ്.

രണ്ടര പതിറ്റാണ്ടായി സൗദിയിൽ പ്രവാസിയായ മണി നിരവധി വർഷങ്ങൾ ജിദ്ദയിലെ പ്രശസ്തമായ ഷാമി റെസ്റ്റാറന്റിൽ ജീവനക്കാരനായിരുന്നു. തുടർന്ന്, സ്വന്തമായി തന്നെ റസ്റ്റാറന്റ് നടത്തിപ്പിലേയ്ക്ക് തിരിഞ്ഞു. നിലവിൽ ഈ മേഖലയിൽ മലയാളി വൃത്തങ്ങളിൽ നിറഞ്ഞു നിൽക്കെയാണ് മഹാമാരികാലത്തെ മാണിയുടെ വിയോഗം.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.