- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസീർ മഹായിലിൽ മരണപ്പെട്ട പട്ടാമ്പി സ്വദേശിയുടെ മൃതദേഹം മറവുചെയ്തു
ജിദ്ദ: തെക്കൻ സൗദിയിലെ അസീർ അബഹ മഹായിലിൽ കഴിഞ്ഞയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട പട്ടാമ്പി വിളയൂർ കുപ്പുത്തു കിളിക്കോട്ടിൽ സെയ്താലിയുടെ മകൻ അൻവർ സാദിഖ് (43) ന്റെ മൃതദേഹം ഖബറടക്കി. മഹായിലിലെ ത്വരീക്ക് റൈഷിലുള്ള ഖബർ സ്ഥാനിൽ തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു ഖബറടക്കം.
മൂന്നര വർഷം ആയി മഹായിലെ അൽ ജറാദ് ഓട്ടോമാറ്റിക് ബേക്കറിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു അൻവർ സാദിഖ്. എട്ടു മാസങ്ങൾക്ക് മുമ്പാണ് അൻവർ സാദിഖ് അവസാനമായി നാട്ടിൽ പോയി വന്നത്.
മാതാവ് ആയിഷ, ഭാര്യ സബീല, മക്കൾ: സൽമാനുൽ ഫാരിസ്, സൽമാ ഫർസാന, സൽമാ ഷിഫാന. മരുമകൻ സലാഹുദ്ദീൻ സഹോദരങ്ങൾ: മുസ്തഫ മുസ്ലിയാർ, സിദ്ദീഖ് അൻവരി, ഹൈദർ, ആമിന,സുഹറ.
മൃതദേഹം കബറടക്കുന്നതിനു ആവശ്യമായ നിയമ നടപടികൾ പൂർത്തിയാക്കുന്നതിൽ ഇന്ത്യൻ സോഷ്യൽ ഫോറം അസീർ റിജിനൽ വൈസ് പ്രസിഡന്റും ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ വിഭാഗം അംഗവുമായ ഹനീഫാ മഞ്ചേശ്വരം, മഹായിൽ സോഷ്യൽ ഫോറം പ്രവർത്തകരായ മുഹമ്മദ് അസ്ലം മുണ്ടക്കൽ, ഷംസു പാപ്പിനിശ്ശേരി, സുഹൃത്തുക്കളായ ഹുസൈൻ, മുനീർ പാപ്പിനിശ്ശേരി എന്നിവർ പങ്ക് വഹിച്ചു.