- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നര പതിറ്റാണ്ടായി പ്രവാസിയായ മലയാളി സാമൂഹ്യ പ്രവർത്തകൻ ജിദ്ദയിൽ വാഹനമിടിച്ച് മരണപ്പെട്ടു
ജിദ്ദ: നിരവധി പൊതുവേദികളിലെ സജീവ സാന്നിധ്യമായിരുന്ന മലയാളി സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തകൻ ജിദ്ദയിൽ വാഹനമിടിച്ച് മരണപ്പെട്ടു. ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ സപ്പോർട്ട് സർവീസ് മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ താണ സ്വദേശി എ. മൂസ (62) ആണ് ചൊവാഴ്ച ഉച്ചതിരിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. പരേതനായ പൊറ്റച്ചിലകത്ത് ഹംസയുടേയും ആലക്കലകത്ത് റുഖിയ്യയുടെയും മകനാണ്.
കാലത്ത് പന്ത്രണ്ട് മണിയോടെ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോകും വഴിയായിരുന്നു അപകടം. റോഡ് മുറിച്ചു കിടക്കവേ ഒരു സ്വദേശി ഡ്രൈവ് ചെയ്തിരുന്ന ഡോഡ്ജ് ഇനം വാഹനം വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ഡോ. സുലൈമാൻ ഫഖീഹ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം ആറ് മണിയോടെ അന്ത്യശ്വാസം വലിക്കുകയായിരുന്നു.
തനിമ ജിദ്ദ സൗത്ത് വനിതാ വിഭാഗം പ്രസിഡണ്ട് റുക്സാന ആണ് ഭാര്യ. മക്കൾ: റയ്യാൻ മൂസ (ജുബൈൽ), ഡോ. നൗഷിൻ, അബ്ദുൽ മുഈസ് (മെഡിക്കൽ വിദ്യാർത്ഥി), റുഹൈം മൂസ. മരുമക്കൾ: സുഫൈറ നാസർ, തൻസീർ.
ജമാഅത്തെ ഇസ്ലാമി അംഗം, കണ്ണൂർ ജില്ലാ വെൽഫെയർ അസോസിയേഷൻ സ്ഥാപക പ്രസിഡണ്ട്, കണ്ണൂർ ജില്ലാ അസോസിയേഷൻ പ്രസിഡണ്ട്, തനിമ സാംസ്‌കാരിക വേദി ജിദ്ദ സൗത്ത് സോൺ കൂടിയാലോചന സമിതി അംഗം, മാനവീയം രക്ഷാധികാരി, അക്ഷരം വായനാവേദി അംഗം തുടങ്ങിയ നിലകളിലെ സജീവ പ്രവർത്തനം വഴി മൂസ ഏറെ ജനപ്രിയനും ജിദ്ദാ മലയാളി സമൂഹത്തിലെ പ്രമുഖനായിരുന്നു. മുപ്പത്തഞ്ചു വർഷങ്ങളായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുകയായിരുന്ന മൂസ ഏതാനും വർഷങ്ങൾ മുമ്പ് വരെ സൗദി കേബിളിലായിരുന്നു ജോലി ചെയ്തിരുന്നത്.
കുടുംബ സമേതമാണ് താമസിക്കുന്നത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കും.