- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഹൂസ്റ്റണിൽ പൊലീസ് സർജന്റ് വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റ് സർജന്റ് ഡീൻ റിയോസ് നവംബർ ഒമ്പതാം തീയതി തിങ്കളാഴ്ച വെടിയേറ്റ് മരിച്ചു. ടാജ് ഇൻ ആൻഡ് സ്യൂട്ടിനു മുന്നിലുള്ള പാർക്കിങ് ലോട്ടിൽ കറുത്ത കിയാ വാഹനത്തിൽ ഇരിക്കുന്നതിനിടയിലാണ് സർജന്റിനു വെടിയേറ്റത്. 47 വർഷത്തെ സർവീസുണ്ട്. വെടിയേറ്റ ഇദ്ദേഹം ടാജ് ഇന്നിലേക്ക് ഓടിക്കയറിയെങ്കിലും അവിടെ മരിച്ചുവീഴുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു സംഭവം. സർജന്റിനു നേരേ നിരവധി തവണ നിറയൊഴിച്ചശേഷം പ്രതി ബ്ലാക് പിക്കപ്പിൽ കയറി രക്ഷപെടുകയായിരുന്നു. 9,12,14,17 വയസുള്ള നാലു കുട്ടികളുടെ പിതാവാണ് ഡീൻ. ആറടിയോളം ഉയരമുള്ള രണ്ടു കൈയിലും പച്ചകുത്തിയ, വൈറ്റ് ടീ ഷർട്ടും, കറുത്ത പാന്റ്സും ധരിച്ച ഹിസ്പാനിക്ക് യുവാവാണ് വെടിവെച്ചതെന്നു കരുതപ്പെടുന്നതായി ഹൂസ്റ്റൺ പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
1- 45, 700 ബ്ലോക്കിലായിരുന്നു സംഭവം. പൊലീസ് സംഭവ സ്ഥലത്തെത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. അതുവഴി യാത്ര ചെയ്യുന്ന യാത്രക്കാരോട് യാത്ര ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അറിവ് ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഓഫീസറാണ് ഡീൻ.