- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പശ്ചിമ - ദക്ഷിണ സൗദിയിലെ മലയാളി സമൂഹം കനത്ത മാനസിക വ്യഥയിൽ; ഹൃദയാഘാത മരണങ്ങൾ തുടർകഥയാവുന്നു; വെള്ളിയാഴ്ച മരിച്ചത് മൂന്ന് പേർ; എല്ലാം മുപ്പത്തിയേഴ് വയസ്സ് പ്രായത്തിലുള്ളവർ; രണ്ടു പേർ ആരോഗ്യ പ്രവർത്തക
ജിദ്ദ: വെള്ളിയാഴ്ച ജിദ്ദയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മലപ്പുറം വാണിയമ്പലം താഴെ കുറ്റിയിൽ താമസിക്കുന്ന മഠത്തിൽ ബാപ്പുട്ടി യുടെ മകൻ മഠത്തിൽ റിയാസ് (37) ആണ് ജിദ്ദയിലെ അൾസലാമ ഏരിയയിലെ താമസ സ്ഥലത്ത് വെച്ച് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ഹൃദയാഘാതത്തെ സംഭവിക്കുകയും അധികം താമസിയാതെ മരണപ്പെടുകയുമായിരുന്നു. ഒരു പൂക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: തസ്നി. രണ്ട് പെൺകുട്ടികളുമുണ്ട്.അനന്തര നടപടികൾക്ക് ജിദ്ദ കെ എം സി സി വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.
വെള്ളിയാഴ്ച തന്നെ ജിദ്ദയിൽ ഉണ്ടായ ഒരു മരണത്തിന്റെ ദുഃഖാന്തരീക്ഷം നിലനിൽക്കവേ മറ്റൊരു അപ്രതീക്ഷിത മരണം കൂടി സംഭവിച്ചതോടെ കനത്ത ആഘാതത്തിലാണ് ജിദ്ദയിലെ മലയാളി സമൂഹ മനസ്സ്.
നേരത്തെ, മലയാളികളുടെ സാരഥ്യത്തിലുള്ള ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് കണ്ണൂർ കുടിയാന്മല സ്വദേശിനി മഞ്ജു വർഗീസ് (37) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. പൊട്ടനാനിയിൽ വർഗീസ്-വൽസമ്മ ദമ്പതികളുടെ മകളാണ്. പത്തു വർഷത്തോളമായി സൗദിയിലുള്ള മഞ്ജു നാലു വർഷമായി ജെ എൻ എച്ചിലാണ് ജോലി ചെയ്യുന്നത്.
ഭർത്താവ് പേരാവൂർ സ്വദേശി ദിനു. സഹോദരങ്ങൾ: ബിനോയ് ബിനോയ് (ആർമി), സിൽജ. സിൽജയുടെ ഭർത്താവ് സബിൻ ജിദ്ദയിലുണ്ട്. ജോലി ചെയ്തു വന്ന അതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മഞ്ജുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇവരുടെ ഭർത്താവും മൂന്ന് മക്കളും നാട്ടിലാണ്.
വെള്ളിയാഴ്ച മരണപ്പെട്ട രണ്ടു പേരും മുപ്പത്തി ഏഴു വയസ്സ് പ്രായമുള്ളവരാണ്. ഇരുവരും മരണപ്പെട്ടത് ഹൃദയാഘാതം മൂലവും. അതോടൊപ്പം, ദക്ഷിണ സൗദിയിലെ അൽബാഹ ചെറു നഗരത്തിൽ മലയാളിയായ മറ്റൊരു ആരോഗ്യ പ്രവർത്തക കൂടി മരണപ്പെട്ടു. പൊടുന്നനെ, കുഴഞ്ഞു വീഴുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
കോട്ടയം സ്വദേശിനി ബെസ്സി മോൾ മാത്യു (37) ആണ് സൗദി അറേബ്യയിലെ അൽബാഹയിൽ കുഴഞ്ഞുവീണ് മരിച്ചത്. അൽബാഹ ബൽജുർഷിയിലെ മൈടെക് ഡെന്റൽ ഹോസ്പിറ്റലിൽ രണ്ടു വർഷമായി ജോലി ചെയ്തുവരികയായിരുന്നു.