കാലിഫോർണിയ :അരനൂറ്റാണ്ടുകളിലധികം റേഡിയോ ടെലിവിഷൻ രംഗത്തെ വേറിട്ട ശബ്ദമായിരുന്ന പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരകൻ ലാറി കിങ് (87) കൊവിഡിനെ തുടർനുണ്ടായ അസുഖത്തെത്തുടർന്നു അന്തരിച്ചു. ഡിസംബർ അവസാനമാണ് ലാറി കിങിനെ കോവിഡ് ബാധയെ തുടർന്ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൈപ്പ് 2 പ്രമേഹരോ?ഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബു?ദവും ഉണ്ടായിരുന്നു.

ലാറി കിങ് അമേരിക്കൻ ടെലിവിഷൻ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസർ അറാഫത്ത്, വ്ളാഡിമിർ പുടിൻ ഉൾപ്പെട നിരവധി ലോക നേതാക്കളുമായി ലാറി കിങ് നടത്തിയ അഭിമുഖങ്ങൾ ഏറെ ജന ശ്രദ്ധ നേടിയിരുന്നു.

25 കൊല്ലത്തോളം തുടർച്ചയായി അവതരിപ്പിച്ച 'ലാറി കിങ് ലൈവ്' അമേരിക്കയിലെ പ്രേക്ഷകർക്കു എന്നും ഒരു ഹരമായിരുന്നു . ലാറി കിങ്ങിന് പകരം വെക്കാൻ മറ്റൊരു
ടെലിവിഷൻ അവതാരകൻ ഉണ്ടോയെന്നു പറയുകതന്നെ ദുഷ്‌കരമാണ് .
നിരവധി അവാർഡുകളും മാധ്യമ പുരസ്‌കാരങ്ങളും ലാരിയെ തേടിയെത്തിയിട്ടുണ്ട്