- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബു മാഷിന്റെ നിര്യാണം ഒരു പ്രദേശത്തിന്റെ നൊമ്പരമായി
വടക്കാങ്ങരയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്ന തങ്കയത്തിൽ അബു മാഷിന്റെ നിര്യാണം ഒരു പ്രദേശത്തിന്റെ നൊമ്പരമായി . ഒരു അദ്ധ്യാപകൻ എന്ന നിലക്കും പൊതു പ്രവർത്തകൻ എന്ന നിലക്കും പ്രദേശവാസികളുമായി ഏറെ അടുത്തിടപഴകിയ അബു മാഷ് പരിചയപ്പെട്ടവരുടെയൊക്കെ മനസ്സിൽ സ്നേഹത്തിന്റെ വേറിട്ട ഓർമകൾ അവശേഷിപ്പിച്ചാണ് വിട പറഞ്ഞത്.
കോവിഡ് പ്രോട്ടോക്കോളിനിടയിലും നൂറ് കണക്കിനാളുകൾ അദ്ദേഹത്തിന്റെ ജനാസ നമസ്‌കരിക്കാനും അവസാനമായി ഒരു നോക്ക് കാണാനും വടക്കാങ്ങരയിലേക്കും ടാലന്റ് പബ്ളിക് സ്‌ക്കൂൾ ഓപൺ ഓഡിറ്റോറിയത്തിലേക്കും ഒഴുകിയെത്തിയത് അദ്ദേഹത്തിന്റെ ജനകീയതയുടെ അടയാളമാണ്. വൈകുന്നേരം നടന്ന അനുസ്മരണ പരിപാടിയിലും ധാരാളമാളുകളാണ് പങ്കെടുത്തത്.
വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് ജനറൽ സെക്രട്ടറി എന്ന നിലക്ക് ഏറെ സജീവമായി പ്രവർത്തിച്ച അബു മാഷ് ജനങ്ങളെ സേവിക്കുവാൻ ലഭിച്ച ഒരവസരവും പാഴാക്കിയില്ല. മിത ഭാഷിയായിരുന്ന അദ്ദേഹം എന്നും സ്വന്തം നിലപാടുകളുള്ള വ്യക്തിയായിരുന്നു.
ദീർഘകാലം ജെ.ഡി.റ്റി സ്‌ക്കൂളിൽ പഠിപ്പിച്ച കാലത്ത് ജമാഅത്ത് നേതൃത്വവുമായും പ്രസിദ്ധീകരണങ്ങളുമായുമൊക്കെ അടുത്ത ബന്ധമാണ് അബു മാഷിനുണ്ടായിരുന്നത്. ആയിരക്കണക്കിന് ശിഷ്യ ഗണങ്ങളുള്ള അദ്ദേഹം എന്നും വിദ്യാർത്ഥികളുടേയും സഹപ്രവർത്തകരുടേയും ഇഷ്ട തോഴനായിരുന്നു.
സൽക്കാര പ്രിയനായിരുന്ന അദ്ദേഹത്തിന്റെ ആതിഥ്യമനുഭവിക്കുവാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് എത്താറുണ്ടായിരുന്നത്.
റിട്ടയർചെയ്ത ശേഷവും സദാ സജീവമായിരുന്ന അബു മാഷ് കൃഷിയിലും സാമൂഹ്യ സേവനത്തിലുമൊക്കെ വ്യാപൃതനായാണ് ജീവിതം ധന്യമാക്കിയത്. നാട്ടുകാരുടേയും കുടുംബക്കാരുടേയും മനസിൽനൊമ്പരം സൃഷ്ടിച്ചാണ് അബു മാഷ് വിട പറഞ്ഞത്.
ടാലന്റ് പബ്ളിക് സ്‌ക്കൂളിൽ നടന്ന അനുസ്മരണ പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ ഗഫൂർ തങ്ങൾ സ്വാഗതം അരുളി, നുസ്രത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു, തിരൂർക്കാട് നുസ്രത്തുൽ ഇസ്ലാം ട്രസ്റ്റ് വൈസ് ചെയർമാനും അബു മാസ്റ്ററുടെ ഭാര്യ സഹോദരി ഭർത്താവ് കൂടിയായ എൻ. അൻവർ, ശാഫി തങ്കയത്തിൽ, ഖയ്യും മാസ്റ്റർ, പിതൃസഹോദരനും മഹല്ലിലെ കാരണവരുമായ തങ്കയത്തിൽ മുഹമ്മദ്, വടക്കാങ്ങര ഈസ്റ്റ് ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് ഹുസൈൻ കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു