- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മണിക്കൂറുകൾക്കിടിയിൽ മരണം വിളിച്ചത് രണ്ട് മലയാളികളെ; ബഹ്‌റൈനിൽ മരണപ്പെട്ടത് പത്തനംതിട്ട കണ്ണൂർ സ്വദേശികൾ
മണിക്കൂറുകൾക്കിടിയിൽ ബഹ്‌റിനിൽ മരണം വിളിച്ചത് രണ്ട് മലയാളികളെ. ബുധനാഴ്ച രാത്രിയും ഇന്ന് രാവിലെയുമായാണ് രണ്ട് പേർ മരിച്ചത്. പത്തനംംതിട്ട കൂടൽ സത്യശ്ശേരി ജനാർദ്ദനന്റെ മകൻ സുരേഷ്‌കുമാർ(53), കണ്ണൂർ ഇരിക്കൂർ എൻ.ബി ഹൗസിൽ പുതിയ പുരയിൽ പോക്കറിന്റെ മകൻ എലോടൻ വളപ്പിൽ മുഹമ്മദ് കുഞ്ഞി (55) എന്നിവരാണ് മരിച്ചത്.
സുരേഷ്‌കുമാർ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് റൂമിലെത്തി കുളിക്കാൻ ബാത്‌റൂമിൽ കയറിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 20 വർഷമായി ബഹ്‌റൈനിലാണ് ഇദ്ദേഹം. റെഡ്ടാഗിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. മാതാവ് ലക്ഷമിക്കുട്ടിയമ്മ, ഭാര്യ: സുനിത. മക്കൾ: ശ്രേയസ്, ശ്രേയ. സഹോദരൻ: സുനിൽ (ബഹ്‌റൈൻ).
ഹമദ് ടൗൺ ബ്ലൂ ബീച്ച് റസ്‌റ്റോറന്റിൽ ജീവനക്കാരനാണ് ഇരിക്കൂർ എലോടൻ വളപ്പിൽ മുഹമ്മദ് കുഞ്ഞി (55). വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ശാരീരിക അസ്വസ്ഥതകൾ കാരണം ബി.ഡി.എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇദ്ദേഹം 23 വർഷമായി ബഹ്‌റൈനിൽ. മാതാവ്: മറിയം. ഭാര്യ: റഹ്മത്ത്. മക്കൾ: റസ്‌ന, റിസാന, റയ്യാൻ.