- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണാർക്കാട് കുന്തിപ്പുഴയിൽ കയത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു; അപകടത്തിൽപ്പെട്ടത് ഫോട്ടോഷൂട്ടിന് ശേഷം കാൽ കഴുകാനിറങ്ങിയപ്പോഴെന്ന് ഒപ്പമുണ്ടായിരുന്നവർ
പാലക്കാട്: മണ്ണാർക്കാട് കുന്തിപ്പുഴയിൽ പയ്യനെടം എടേരം തൂക്കുപാലത്തിനു സമീപം കടവിലിറങ്ങിയ വിദ്യാർത്ഥി കയത്തിൽ വീണ് മരിച്ചു. എടത്തനാട്ടുക്കര പെരുംബിലാവിൽ ഇബ്രാഹിമിന്റെ മകൻ റഹിം(15) ആണ് മരിച്ചത്. എടേരത്ത് ഹൗസ് വാർമിങ് ചടങ്ങിൽ എത്തിയ റഹിം കൂട്ടുകാർക്കൊപ്പം പുഴക്കടവിൽ എത്തിയതായിരുന്നു.
റഹീമിനോപ്പം അഞ്ചുപേർ കൂടിയുണ്ടായിരുന്നു. ഫോട്ടോഷൂട്ട് നടത്തി കാൽ കഴുകുന്നതിന് കടവിലിറങ്ങിയതാണെന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. റാഹിമിനെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവർ തിരച്ചിൽ നടത്തിയെങ്കിലും ഇവരും അപകടത്തിൽ പെടുകയായിരുന്നു.
പുഴയിൽ ഒഴുക്ക് കുറവാണെങ്കിലും കഴിഞ്ഞ മലവെള്ളപ്പാച്ചിലിൽ പലയിടത്തും കയങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഈ കയത്തിൽപ്പെട്ടാണ് അപകടമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സമീപവാസികൾ ഉടൻ തന്നെ വിദ്യാർത്ഥികളെ കരക്കെത്തിച്ച് വട്ടമ്പലം മദർകെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും റഹീം മരിച്ചു. പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു.