- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിലെ അൽഖർജിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട വാൻ മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാർ അടക്കം മൂന്ന് പേർ മരിച്ചു
സൗദിയിലെ അൽഖർജിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട നഴ്സുമാർ സഞ്ചരിച്ച വാൻ മറിഞ്ഞ് മൂന്ന് പേർ മരിച്ചു. രണ്ട് മലയാളി നഴ്സുമാരും കൊൽക്കത്ത സ്വദേശിയായ ഡ്രൈവറുമാണ് മരണപ്പെട്ടത്. വൈക്കം വഞ്ചിയൂർ സ്വദേശിനി അഖില, കൊല്ലം ആയൂർ സ്വദേശിനി സുബി എന്നിവരാണ് മരിച്ചത്. പുലർച്ചെയുള്ള യാത്രക്കിടെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം.
ഇവർ റിയാദിൽനിന്ന് ജിദ്ദയിലേക്ക് വരുന്നവഴിക്ക് തായിഫിനടത്തുവെച്ച് സഞ്ചരിച്ച മിനി ബസ് അപകടത്തിൽപെടുകയായിരുന്നു. താഴ്ചയിലേക്ക് വാൻ മറിഞ്ഞു. റിയാദിൽ ക്വാറന്റൈൻ പൂർത്തിയാക്കി ജോലിസ്ഥലമായ ജിദ്ദയിലെ താമസ സ്ഥലത്തേക്കുള്ള യാത്രയിലാണ് അപകടം.
അപകടത്തിൽപെട്ട ആൻസി, പ്രിയങ്ക എന്നിങ്ങനെ രണ്ട് മലയാളി നഴ്‌സുമാർ തായിഫ് കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഞായറാഴ്ച രാവിലെ നാലര
മണിയോടടുത്താണ് അപകടം ഉണ്ടായത്.
Next Story