മനാമ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. വാടാനപ്പള്ളി തൃത്തല്ലൂർ ചാലിപ്പാട്ട് സി.വി വിജയന്റെ മകൻ സി.വി അനൂപ് ചാലിപ്പാട്ട് ആണ് മരിച്ചത്. 53 വയസായിരുന്നു പ്രായം. കവലാനി ആൻഡ് സൺസിൽ സെയിൽസ് എക്‌സിക്യൂട്ടീവ് ആയി ജോലി ചെയ്യുകയായിരുന്നു.

മാതാവ്: ഇന്ദിര വിജയൻ. ഭാര്യ: മിഷമോൾ അനൂപ്. മകൻ: ആദിത്ത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.