- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ ഒമാനിൽ മരണം വിളിച്ചത് രണ്ട് മലയാളികളെ; കോഴിക്കോട് സ്വദേശി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചപ്പോൾ നെല്ലിക്കുന്ന സ്വദേശിയുടെ മരണം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ
ഇന്നലെ ഒമാനിലെ പ്രവാസി സമൂഹത്തിൽ മലയാളികൾക്കിടയിൽ രണ്ട് മരണങ്ങളാണ് ഉണ്ടായത്. അതിൽ ഒന്ന് കോവിഡ് ബാധിച്ചും മറ്റൊരാൾ കുഴഞ്ഞ് വീണുമാണ് മരിച്ചത്. കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞി പൂരണം ആണ് മരിച്ചവരിൽ ഒരാൾ. ശ്വാസ തടസ്സം
നേരിട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വർഷങ്ങളായി കസബിൽ ഹോട്ടൽ നടത്തി വരികയായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഏതാണ്ട് പതിനെട്ട് ദിവസത്തോളം വെന്റിലേറ്ററിൽ തീവ്രപരിചരണത്തിലായിരുന്നു.
പരേതരായ അബ്ദു ഖാദർ മറിയ ദമ്പതികളുടെ മകനാണ്. നാല് വർഷം മുമ്പാണ് നാട്ടിൽ നിന്ന് വന്നത്. ഭാര്യയും കുടുംബവും കസബിലുണ്ട്. ഭാര്യ: ആയിശ. മക്കൾ: നിയാസ് പൂരണം കസബ്, സവാദ് പൂരണം, നിശാന, ഷബാന, ശംസീന. മൃതദേഹം കസബിൽ ഖബറടക്കി.
കോഴിക്കോട് കാരപ്പറമ്പ് മരക്കാംപൊയിൽ വീട്ടിൽ ശ്രീധരന്റെ മകൻ രാജേഷ് (50) ആണ് ഇന്നലെ കുഴഞ്ഞ് വീണ് മരിച്ചത്. തിങ്കളാഴ്ച സന്ധ്യയോടെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ആർ ഒ പി സ്ഥലത്തെത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം ഖൗല ആശുപത്രി മോർചറിയിലേക്ക് മാറ്റി. അൽ അൻസാബ് മോഡേൺ ഒമാൻ ബേകറി ജീവനക്കാരനായിരുന്നു. മാതാവ്: വിമല. ഭാര്യ: ഷാലി. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.