- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
റസ്റ്റോറന്റിൽ കണ്ടുമുട്ടിയ യുവാക്കളുമായി ഹോട്ടലിൽ എത്തിയ യുവതി മരിച്ച നിലയിൽ
മയാമി (ഫ്ലോറിഡ) : മയാമി സൗത്ത് ബീച്ച് റസ്റ്റോറന്റിൽ വച്ചു കണ്ടു മുട്ടിയ രണ്ടു യുവാക്കളുമായി മയാമി ബീച്ചിലുള്ള ആൽബിയൻ ഹോട്ടലിലേക്ക് പോയ ഇരുപത്തിനാല് വയസ്സുള്ള യുവതി മരിച്ച നിലയിൽ.
വ്യാഴാഴ്ചയാണ് ഇവരുടെ മൃതദേഹം ഹോസ്റ്റൽ മുറിയിൽ പാതി നഗ്നമായ രീതിയിൽ കണ്ടെത്തിയത് . തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടൽ മുറിയിൽ നിന്നും പുറത്ത് ഇറങ്ങി പോയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ് ചെയ്തു . യുവതിയും രണ്ട് യുവാക്കളും ചേർന്ന് മുറിയിൽ പ്രവേശിക്കുന്ന ചിത്രങ്ങൾ ഹോട്ടലിലെ ക്യാമറയിൽ കണ്ടെത്തിയിരുന്നു. ഒരു മണിക്കൂറിനു ശേഷം മുറിയിൽ നിന്നും ഇറങ്ങി പോകുന്ന നോർത്ത് കരോലീനയിൽ നിന്നുള്ള ഇവോയർ കോലിയർ (21) ഡോറെയ്ൻ ടെയ്ലർ (24) എന്നിവരുടെ ചിത്രമാണ് ക്യാമറയിൽ പതിഞ്ഞിരുന്നത് .
ഹോട്ടൽ മുറിയിൽ പ്രവേശിച്ച രണ്ടു യുവാക്കൾ യുവതിയായ ക്രിസ്റ്റിൻ എങ്കൾ ഹർട്ടിന് (24) പച്ച നിറത്തിലുള്ള ഒരു പിൽ നൽകിയതായും തുടർന്ന് അബോധാവസ്ഥയിലായ യുവതിയുമായി ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി . തുടർന്ന് യുവതിയുടെ കൈവശമുണ്ടായിരുന്ന ക്രഡിറ്റ് കാർഡ് മോഷ്ടിച്ച് പല സ്ഥലങ്ങളിലും അതുപയോഗിച്ചതായി കണ്ടെത്തിയിരുന്നു .
യുവതിക്ക് നൽകിയത് വേദന സംഹാരി ടാബ്ലറ്റ് ആയിരുന്നുവെന്ന് പ്രതികളിലൊരാൾ പറഞ്ഞു എന്നാൽ ഫെന്റ്റനിൽ പോലുള്ള മയക്കുമരുന്നാകാം എന്നാണ് പൊലീസിന്റെ നിഗമനം .
മാർച്ച് 22 തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ യുവാക്കൾക്ക് എതിരെ ലൈംഗികപീഡനം, കളവ്, അനുമതിയില്ലാതെ ക്രഡിറ്റ് കാർഡ് ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്മരണകാരണം വ്യക്തമാകുന്നതോടെ കൊലപാതകക്കുറ്റം വരെ ചുമത്താൻ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.