- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിദ്ദയിലെ മുൻ പ്രവാസി പ്രമുഖൻ അലവി ആറുവീട്ടിൽ മരണപ്പെട്ടു; അന്ത്യം നാട്ടിൽ ചികിത്സയിലായിരിക്കെ
ജിദ്ദ: നാല് പതിറ്റാണ്ട് കാലം ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിൽ കർമകുശലനായിരുന്ന മലയാളി പ്രമുഖൻ നാട്ടിൽ വെച്ച് മരണപ്പെട്ടു. മഞ്ചേരി സ്വദേശിയും ജിദ്ദയിലെ പ്രമുഖ ട്രാവൽ സ്ഥാപനമായ അത്താർ ട്രവാൽസിൽ ഓപ്പറേഷൻ മാനേജറുമായിരുന്ന അലവി ആറുവീട്ടിൽ (71) ആണ് വെള്ളിയാഴ്ച വൈകുന്നേരം മരിച്ചത്. ക്യാൻസർ ബാധിതനായതിനെ തുടർന്ന് ഏതാനും നാളുകളായി കോഴിക്കേട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെ, കൊറോണാ ബാധിതനാവുകയും ചെയ്തതിനെ തുടർന്നായിരുന്നു അന്ത്യം.
നാല്പതു കൊല്ലങ്ങളായി ജിദ്ദയിലെ ഇന്ത്യൻ സമൂഹത്തിൽ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന അലവി ആറുവീട്ടിൽ രണ്ടു വർഷം മുമ്പാണ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചത്. ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ജിദ്ദ ഇന്റർനാഷ്ണൻ ഇന്ത്യൻ സ്‌കൂൾ ആക്ടിങ് ചെയർമാനായും പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവാസി പോഷക വിഭാഗമായ ഒ ഐ സി സിയുടെ രൂപവത്കരണത്തിൽ സജീവമായി പ്രവർത്തിച്ച അലവി നിലവിൽ സംഘടനയുടെ ഗ്ലോബൽ കമ്മിറ്റി അംഗം ആണ്.
എം ഇ എസ് ജിദ്ദ ചാപ്റ്റർ ഭാരവാഹിയായും സാമൂഹ്യ സേവനം അനുഷ്ഠിച്ചിരുന്നു. പ്രവാസി നിക്ഷേപ - വിദ്യാഭ്യാസ സംരംഭമായ വണ്ടുർ സഹ്യ പ്രവാസി കോഒപ്പ്‌റേറ്റിവ് സെസൈറ്റിയിലും അദ്ദേഹത്തിന്റെ പങ്ക്ക്കും നേതൃത്വപരമായിരുന്നു. ജിദ്ദയിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ ജിദ്ദ കേരളൈറ്റ്‌സ് ഫോറം, കായിക രംഗത്തെ കൂട്ടായ്മയായ സിഫ്, കൈരളി തുടങ്ങി നിരവധി വേദികളിൽ ചുറുചുറുക്കോടെയുള്ള സജീവ പ്രവർത്തകനായിരുന്നു.
ഭാര്യ: ഹുസ്‌നാബി. മക്കൾ: ഡോ. യാസിൻ അലവി (ദമാം) യാസിഫ് അലവി, മറിയം അലവി. മരുമക്കൾ: സെഹ്റാൻ ഹുസ്സൈൻ സുഹൈൽ, ഹൈഫ അബ്ദുൽ നാസർ, നൂറൈൻ അഹമ്മദ്.
ഖബറടക്കം മഞ്ചേരി പാലകുളം മസ്ജിദ് മഖ്ബറയിൽ നടക്കും.
അലവി ആറുവീട്ടിലിന്റെ നിര്യാണത്തിൽ ജിദ്ദയിലെ നിരവധി പ്രമുഖ വ്യക്തികളും സംഘടനകളും അനുശോചനം അറിയിച്ചു.
എം.ഇ.എസ് ജിദ്ദ ചാപ്റ്റർ മുൻ ഭാരവാഹിയും ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖ വ്യക്തിയുമായിരുന്ന അലവി അറുവീട്ടിലിന്റെ മരണം പ്രവാസി ലോകം അതിയായ ദുഃഖത്തോടെയാണ് ശ്രവിച്ചതെന്ന് ജിദ്ദാ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി മുൻ ചെയർമാനും ജിദ്ദയിലെ പ്രമുഖ എം ഇ എസ് പ്രവർത്തകനുമായ സലാഹ് കാരാടൻ പറഞ്ഞു.
ജിദ്ദ എം ഇ എസ് ചാപ്റ്റർ രൂപീകരണം മുതൽ പ്രവാസം അവസാനിപ്പിക്കുന്നതുവരെ സജീവമായി പ്രവർത്തക മേഖലയിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ എം ഇ എസ് ടാലന്റ്ഹണ്ടിന്റെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു അലവി. 2019 ൽ എക്‌സിറ്റ് അടിക്കാൻ വന്നപ്പോൾ ജിദ്ദയിൽ ചേർന്ന എം ഇ എന്ന് പ്രവർത്തക സമിതി യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു - സലാഹ് കാരാടൻ പരലോക വിജയത്തിനുള്ള പ്രാർത്ഥനയോടെ അനുസ്മരിച്ചു.