ഡാളസ് : നോർത്ത് ടെക്സസിലെ ആദ്യ വനിതാ വെതർ കാസ്റ്റർ, നാലു പതിറ്റാണ്ടിലധികം ഡാളസ്സിലെ മാധ്യമപ്രവർത്തക, എന്നീ നിലകളിൽ മാധ്യമ രംഗത്തെ നിറസാന്നിധ്യമായ ജോസ് ലിൻ കെ വൈറ്റ് അന്തരിച്ചു. 68 വയസ്സായിരുന്നു.1953 മാർച്ച് 9 നായിരുന്നു ഡാളസ്സിൽ ഇവരുടെ ജനനം. ലിറ്റിൽ റോക്കിലെ യൂണിവേഴ്സിറ്റി ഓഫ് അർക്കൻസാസിൽ നിന്നും ആർട്സ്, ജേർണലിസം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ബിരുദം നേടി.

പ്രാദേശിക തലത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജോസ് ലിൻ നിരവധി ചാരിറ്റി സംഘടനകളിൽ വളണ്ടിയറായും പ്രവർത്തിച്ചിരുന്നു.ചാനൽ ഫോറിൽ ആദ്യ വനിതാ റ്റി.വി. റിപ്പോർട്ടറായി പ്രവർത്തിച്ച ഇവർക്ക് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. ജോസ് ലിൻ വീക്കന്റ്, ടെക്സസ് കൺട്രി നൈറ്റ്സ്, ഹോട്ട് ഓൺഹോം, തുടങ്ങിയ റ്റി.വി.ഷോകളും ജോസ് ലിനാണ് നിർമ്മിച്ചിട്ടുള്ളത്.വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നതിന് ജോസ് ലിൻ പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്നു.

എ.ബി.സി.റേഡിയോ നെറ്റ് വർക്ക്, ഡി.എഫ്.ഡബ്ളിയൂ സി.ബി.സി.യിലും ജോസ് ലിന്റെ സേവനം ലഭ്യമായിട്ടുണ്ട്.ഭർത്താവ് കിം സീൽ(ഡാളസ്), മാതാവ് ജോയ്സ് വൈറ്റ്(ലൂസിയാന), മകൻ ബ്രാസ് സീൽ എന്നിവർ ഉൾപ്പെടുന്നവരാണ് അടുത്ത കുടുംബാംഗങ്ങൾ.

മെമോറിയൽ സർവീസ് പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക് spca@spca.org