മനാമ: മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പതാഴക്കാട് സ്വദേശി ഷഫീർ(43) ആണ് മരണപ്പെട്ടത്. റിഫാ അബ്ദുള്ള സെന്ററിൽ ടെയ്ലറായി ജോലി നോക്കുകയായിരുന്നു. കൊടുങ്ങല്ലൂർ പാതാഴക്കാട് ഉണ്ണിയാമ്പത്ത് ബീരാൻ ആണ് പിതാവ്, മാതാവ് ഫാത്തിമ. ഭാര്യ:സാബിറ, മക്കൾ: അഫ്നിത, അഫ്നാസ്. മൃതദേഹം സൽമാനിയ ആശുപത്രിയിൽ. ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ പേപ്പർ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു.