- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാലിന്യടാങ്കിൽ ക്രിക്കറ്റ് പന്തെടുക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു; ഗുരുതരാവസ്ഥയിൽ രണ്ട് പേർ ആശുപത്രിയിൽ
നോയിഡ: ക്രിക്കറ്റ് കളിക്കിടെ മാലിന്യടാങ്കിൽ വീണ പന്ത് എടുക്കാൻ ഇറങ്ങിയ രണ്ടുയുവാക്കൾ മരിച്ചു. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നോയിഡ സെക്ടർ ആറിലാണ് സംഭവം. സന്ദീപ് (22), വിശാൽ ശ്രീവാസ്തവ (27) എന്നിവരാണ് മരിച്ചത്. ടാങ്കിനിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. പരിക്കേറ്റ സുഹൃത്തുക്കളായ മറ്റ് രണ്ട് പേരെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്തെടുക്കാൻ ഒന്നിനുപുറകെ ഒന്നായി നാലുപേരും ടാങ്കിൽ ഇറങ്ങുകയായിരുന്നു. ജൽ നിഗം ഓപ്പറേറ്റർ ഇവരെ വിലക്കിയിരുന്നെങ്കിലും യുവാക്കൾ ചെവിക്കൊണ്ടിരുന്നില്ല. വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി. ജൽ നിഗം ഓപ്പറേറ്ററും നാട്ടുകാരും ചേർന്ന് നാലുപേരെയും പുറത്തെടുത്ത് ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മരിച്ച രണ്ടുപേരും നോയിഡ നിവാസികളാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
മറുനാടന് ഡെസ്ക്