കുവൈത്ത് സിറ്റി: ഏഴുമാസം ഗർഭിണിയായിരുന്ന കൊല്ലം സ്വദേശിനി കുവൈത്തിൽ നിര്യാതയായി. കൊല്ലം അഞ്ചൽ മഞ്ചാടിയിൽ വീട്ടിൽ സന്തോഷ്‌കുമാറിന്റെ ഭാര്യ സിനി (43) ആണ് മരിച്ചത്. ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഏതാനും ദിവസമായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭർത്താവ് സന്തോഷ്‌കുമാർ അൽഗാനിം ഓട്ടോമോട്ടീവ് കമ്പനി ജീവനക്കാരനാണ്. മകൻ: അനന്തറാം (ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ). സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.