കോതമംഗലം: അഗ്‌നിക്കിരയായ വീട്ടിൽ കത്തികരിഞ്ഞ നിലയിൽ വൃദ്ധന്റെ ജഡം. നീണ്ടപാറ ചെമ്പൻകുഴി കുന്നത്ത് ഗോപാലൻ ( 99) ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. വീടിന് സ്വയം തീയിട്ട് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. ഓടിട്ട പഴയ വീട്ടിൽ ഗോപാലൻ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്.

വീട് ഏറെക്കുറെ പൂർണ്ണമായും കത്തിനശിച്ചു. വീട്ടിലെ സാധന സാമഗ്രികളെല്ലാം വാരിയിട്ട് കത്തിച്ച നിലയിലാണ്. ഊന്നുകൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.