- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ 10 വയസുകാരൻ മുങ്ങിമരിച്ചു; ദാരുണാന്ത്യം പോണേക്കുടി സ്വദേശി അശ്വിന്
കൊച്ചി: കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ പത്തു വയസുകാരൻ മുങ്ങി മരിച്ചു. എറണാകുളം ജില്ലയിലെ വായ്ക്കര മൂരുകാവിലാണ് സംഭവം. രായമംഗലം പോണേക്കുടി സ്വദേശി അശ്വിൻ (10) ആണ് മരിച്ചത്.
ആലുവ സ്‌പെഷൽ ബ്രാഞ്ച് എസ് ഐയായ പി എസ് വേണുഗോപാലിന്റെയും കൊടകര ചെമ്പൂച്ചിറ ജി എൽ പി എസ് അദ്ധ്യാപിക അജിതയുടെയും മകനാണ്. ഇന്ന് വൈകീട്ട് ആറ് മണിക്കായിരുന്നു അപകടം. കുട്ടിയെ നാട്ടുകാർ ഉടൻ തന്നെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story