ന്ന് കുടുംബസമേതം നാട്ടിലേക്ക് പോവാനിരുന്ന മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം മഞ്ചേരി മുള്ളംപാറ സ്വദേശി അബ്്ദുൽ മുനീർ കല്ലായി മരണത്തിന് കീഴടങ്ങിയത്. 39 വയസായിരുന്നു.

എട്ടു വർഷത്തോളമായി ജിദ്ദയിലെ വെള്ളക്കമ്പനിയിലെ ജീവനക്കാരനായിരുന്നു അബ്്ദുൽ മുനീർ. സന്ദർശക വിസയിലെത്തിയ കുടുംബവുമൊന്നിച്ച് തിങ്കളാഴ്ച നാട്ടിലേക്കു പോവാനിരിക്കെയാണ് മരണം തേടിയെത്തിയത്. ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഫ്‌ലയാണ് ഭാര്യ. മക്കൾ: റിഫ, റിദ, റയാൻ.