- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിപ്സ്റ്റിക്ക് ഇട്ടും മെയ്ക്കപ്പ് ചെയ്തും കിരീടം അണിഞ്ഞും അതിസുന്ദരിയായ അവൾ മരണത്തിലേക്ക് നടന്ന് പോയി; അതിമനോഹരമായി മരിക്കാൻ ആഗ്രഹിച്ച ഒരു പെൺകുട്ടിയുടെ അന്ത്യാഭിലാഷം സഫലീകരിച്ചപ്പോൾ
കാണുന്നവരുടെ മനസിൽ കുളിരുകോരിയിടുന്ന വിധത്തിൽ സുന്ദരിയായിരുന്നു ഫിലിപ്പീൻസിലെ ഡാവോ സിറ്റിയിലെ 20 കാരിയായ റേസിനെ പ്രെഗുൻട. എന്നാൽ നിർഭാഗ്യവശാൽ രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം കാൻസറിന്റെ രൂപത്തിലെത്തി അവളെ തട്ടിയെടുക്കുകയായിരുന്നു. അതിസുന്ദരിയായി ചമഞ്ഞ് കിടന്ന് മരിക്കണമെന്നായിരുന്നു റേസിനെയുടെ അന്ത്യാഭിലാഷം. തുടർന്ന് മരണത്തെ വരവേൽക്കാനായി അവൾ ലിപ്സ്റ്റിക്കിട്ടും മെയ്ക്കപ്പ് ചെയ്തും കിരീടം അണിഞ്ഞും അവൾ ഒരുങ്ങിയിരുന്നു. തുടർന്ന് മെല്ലെ മെല്ലെ വേദന കടിച്ചമർത്തി അവൾ മരണത്തിന്റെ തീരത്തിലേക്ക് നടന്ന് പോവുകയും ചെയ്തു. അതിമനോഹരമായി മരിക്കാൻ ആഗ്രഹിച്ച് ഈ പെൺകുട്ടിയുടെ അന്ത്യാഭിലാഷം ഇത്തരത്തിൽ സഫലീകരിക്കപ്പെടുകയായിരുന്നു. ഓസ്റ്റിയോസർകോമ എന്ന ബോൺകാൻസറിനോട് അങ്ങേയറ്റം പൊരുതിയിട്ടാണ് ഈ സുന്ദരി ഏപ്രിൽ 17ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. തന്റെ മരണദിവസമടുത്തുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു തന്റെ അന്ത്യാഭിലാഷം മനോഹരമായി നിറവേററാനുള്ള പദ്ധതി അവൾ ആസൂത്രണം ചെയ്തത്. കൂടാതെ മരണാനന്തര ക്രിയകൾ വരെ
കാണുന്നവരുടെ മനസിൽ കുളിരുകോരിയിടുന്ന വിധത്തിൽ സുന്ദരിയായിരുന്നു ഫിലിപ്പീൻസിലെ ഡാവോ സിറ്റിയിലെ 20 കാരിയായ റേസിനെ പ്രെഗുൻട. എന്നാൽ നിർഭാഗ്യവശാൽ രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം കാൻസറിന്റെ രൂപത്തിലെത്തി അവളെ തട്ടിയെടുക്കുകയായിരുന്നു. അതിസുന്ദരിയായി ചമഞ്ഞ് കിടന്ന് മരിക്കണമെന്നായിരുന്നു റേസിനെയുടെ അന്ത്യാഭിലാഷം. തുടർന്ന് മരണത്തെ വരവേൽക്കാനായി അവൾ ലിപ്സ്റ്റിക്കിട്ടും മെയ്ക്കപ്പ് ചെയ്തും കിരീടം അണിഞ്ഞും അവൾ ഒരുങ്ങിയിരുന്നു. തുടർന്ന് മെല്ലെ മെല്ലെ വേദന കടിച്ചമർത്തി അവൾ മരണത്തിന്റെ തീരത്തിലേക്ക് നടന്ന് പോവുകയും ചെയ്തു. അതിമനോഹരമായി മരിക്കാൻ ആഗ്രഹിച്ച് ഈ പെൺകുട്ടിയുടെ അന്ത്യാഭിലാഷം ഇത്തരത്തിൽ സഫലീകരിക്കപ്പെടുകയായിരുന്നു.
ഓസ്റ്റിയോസർകോമ എന്ന ബോൺകാൻസറിനോട് അങ്ങേയറ്റം പൊരുതിയിട്ടാണ് ഈ സുന്ദരി ഏപ്രിൽ 17ന് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. തന്റെ മരണദിവസമടുത്തുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നായിരുന്നു തന്റെ അന്ത്യാഭിലാഷം മനോഹരമായി നിറവേററാനുള്ള പദ്ധതി അവൾ ആസൂത്രണം ചെയ്തത്. കൂടാതെ മരണാനന്തര ക്രിയകൾ വരെ റേസിനെ ആസൂത്രണം ചെയ്തിരുന്നു. ഇത് സഫലമാക്കാൻ പ്രിയപ്പെട്ടവർ വിതുമ്പുന്ന മനസോടെ കൂടെ നിൽക്കുകയും ചെയ്തു. തന്നെ മനോഹരിയായി മരിക്കാൻ അനുവദിക്കണമെന്നായിരുന്നു യുവതിയുടെ പ്രധാന അഭ്യർത്ഥന.
ശവപേടകത്തിൽ സുന്ദരിയായി ചമഞ്ഞൊരുങ്ങി മരിച്ച് കിടക്കുന്ന റേസിനെയുടെ ഹൃദയഭേദകമായ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. തന്റെ ശവപേടകം ഏത് വിധത്തിലുള്ളതായിരിക്കണമെന്ന് വരെ ഈ സുന്ദരി മുൻകൂട്ടി നിശ്ചയിച്ചിരുന്നു. വെള്ള നിറത്തിലുള്ള ശവപ്പെട്ടിയിൽ വെളുത്ത വസ്ത്രമണിഞ്ഞ് ഫ്ലോറൽ ഹെഡ്ബാൻഡ് ധരിച്ചാണ് അവൾ കിടന്നിരുന്നത്. മരിക്കുന്നതിന് അഞ്ച് ദിവസങ്ങൾക്ക് മുമ്പ് അതായത് ഏപ്രിൽ 12നായിരുന്നു റേസിനെ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിരുന്നതെന്ന് സഹോദരി റോളിൻ പ്രെഗുൻട വേദനോടെ സ്മരിക്കുന്നു.
പ്രശസ്തമായ ഒരു ഫിലിപ്പിൻസ് സിനിമയിൽ നിന്നാണീ ആശയം റേസിനെ സ്വീകരിച്ചിരിക്കുന്നത്. ഇതിലെ മുഖ്യ കഥാപാത്രമായ ഭിന്നലിംഗയുവതി ഇത്തരത്തിൽ ചമഞ്ഞൊരുങ്ങിയാണ് മരണതീരത്തേക്ക് സുന്ദരിയായി തുഴഞ്ഞ് നീങ്ങിയത്. അകാലത്തിൽ പൊലിഞ്ഞ തന്റെ സഹോദരി മുമ്പ് മോഡലിങ് നിർവഹിച്ചിരുന്നുവെന്ന് റോളിൻ പറയുന്നു. തന്നെ മരണാനന്തര ചടങ്ങുകൾക്കായി അണിയിച്ചൊരുക്കാൻ ഒരു പഴ്സണൽ മെയ്ക്കപ്പ് ആർട്ടിസ്റ്റിനെ ഏർപ്പാടാക്കാൻ റേസിനെ അപേക്ഷിച്ചിരുന്നു. പ്രിയപ്പെട്ടവർ അത് പ്രകാരം പ്രവർത്തിക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച തന്റെ പിതാവിന്റെ ശവകുടീരത്തിനരികെ ഈ സുന്ദരിയെ സംസ്കരിക്കുകയും ചെയ്തു. റേസിനെയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ റോളിൻ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരി പറഞ്ഞത് പ്രകാരം അന്ത്യാഭിലാഷം തങ്ങൾ സാധിച്ച് കൊടുത്തിട്ടുണ്ടെന്നും അവൾ ചിരിച്ച് സുന്ദരിയായി മരണത്തിലേക്ക് നീങ്ങിയെന്നും റോളിൻ ഇതിനൊപ്പം ദുഃഖത്തോടെ കുറിച്ചിരിക്കുന്നു. ഉറ്റവരും ഉടയവരും റേസിനെയ്ക്ക് അന്ത്യയാത്ര നൽകിയെന്നും അവൾ എന്നെന്നും ഏവരുടെയും മനസുകളിൽ നിത്യസുന്ദരിയായി നിലകൊള്ളുമെന്നും റോളിൻ എഴുതിയിട്ടുണ്ട്.