- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെന്നൈ: ചെന്നൈയിലെ ഹിമാലയ ഹോട്ടലിൽ വിദേശ യുവതി മരിച്ച നിലയിൽ. ഫിൻലാൻഡ് സ്വദേശിനിയായ ഹിലിയ എമിലാ(22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി സുഹൃത്തായ അലക്‌സി ജോയൽ സാന്റെറിക്ക് ഒപ്പമാണ് ഹിലിയ ഹോട്ടലിൽ മുറിയെടുത്തത്. ഇന്ന് രാവിലെ ഹിലിയയെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നു അലക്‌സി ഹോട്ടൽ ജീവനക്കാരോട് സഹായം അഭ്യർത്ഥിച്ചിരുന്നു. പിന്നീടാണ് യുവതിയുടെ മരണം സ്ഥിരീകരിച്ചത്. ഇന്ന് രാത്രി ഡൽഹിയിലേക്കു മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗമായിരിക്കും മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലായിരുന്നുവെന്നും പോസ്റ്റുമോർട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അലക്‌സിയെ ചോദ്യം ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
ചെന്നൈ: ചെന്നൈയിലെ ഹിമാലയ ഹോട്ടലിൽ വിദേശ യുവതി മരിച്ച നിലയിൽ. ഫിൻലാൻഡ് സ്വദേശിനിയായ ഹിലിയ എമിലാ(22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി സുഹൃത്തായ അലക്‌സി ജോയൽ സാന്റെറിക്ക് ഒപ്പമാണ് ഹിലിയ ഹോട്ടലിൽ മുറിയെടുത്തത്.
ഇന്ന് രാവിലെ ഹിലിയയെ അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്നു അലക്‌സി ഹോട്ടൽ ജീവനക്കാരോട് സഹായം അഭ്യർത്ഥിച്ചിരുന്നു. പിന്നീടാണ് യുവതിയുടെ മരണം സ്ഥിരീകരിച്ചത്. ഇന്ന് രാത്രി ഡൽഹിയിലേക്കു മടങ്ങാനായിരുന്നു ഇവരുടെ പദ്ധതി.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗമായിരിക്കും മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതിയുടെ ശരീരത്തിൽ മുറിവുകൾ ഇല്ലായിരുന്നുവെന്നും പോസ്റ്റുമോർട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അലക്‌സിയെ ചോദ്യം ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Next Story