കാഞ്ഞങ്ങാട്: പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച വ്യക്തി തൂങ്ങി മരിച്ച നിലയിൽ. കാഞ്ഞങ്ങാട് വേലാശ്വരത്തെ ഹോട്ടൽ ഉടമ കുഞ്ഞിക്കണ്ണനെയാണ് വ്യാഴാഴ്ച രാവിലെ ഹോട്ടലിന് സമീപത്തെ പറമ്പിലെ മാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവണേശ്വരം വിലാശ്വരത്ത് വീട്ടമ്മയുടെ കഴുത്തിൽ പ്ലാസ്റ്റിക് കയറിട്ട് മുറുക്കി സ്വർണവും പണവും കവർച്ച ചെയ്ത കേസിൽ ഇയാളെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.