- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയുടെ നാത്തൂനെ കൊന്ന് സഹോദരന്റെ പ്രതികാരം; കൊലപാതകം കാമുകനുമായി സഹോദരി ഒളിച്ചോടി വിവാഹം ചെയ്തതിന്റെ പ്രതികാരമായി; ഞെട്ടിപ്പിച്ച സംഭവം നടന്നത് ഹരിയാനയിലെ മുസിലി ഗ്രാമത്തിൽ
ഒളിച്ചോടിപ്പോയ സഹോദരിയുടെ നാത്തൂനെ കൊന്ന് സഹോദരന്റെ പ്രതികാരം. സഹോദരി കാമുകനൊപ്പം ഒളിച്ചോടി പോയി വിവാഹം ചെയ്തതിന്റെ പ്രതികാരമാണ് സഹോദരനെ കൊലനടത്താൻ പ്രേരിപ്പിച്ചത്. ഹരിയാനയിൽ മുസിലി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ പവൻകുമാർ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. ഗ്രാമത്തിനെ ഞെട്ടിപ്പിച്ച കൊലപാതകമാണ് ഹരിയാണയിലെ മൂസിലി ഗ്രാമത്തിൽ ഇന്നലെ നടന്നത്. മുസിലി സ്വദേശിനി ബിച്ചു (26)ആണ് കൊല്ലപ്പെട്ടത്. ബിച്ചുവിനോടൊപ്പമുണ്ടായിരുന്ന അമ്മ മൂർത്തിദേവിക്ക് (56) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ബിച്ചുവിന്റെ സഹോദരൻ ധരംപാൽ പവൻകുമാറിന്റെ സഹോദരി രചനയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ പവൻകുമാർ സഹോദരിയോട് പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. ധരംപാൽ കഴിഞ്ഞ ജൂണിൽ പവൻകുമാറിന്റെ സഹോദരി രചനയുമായി ഒളിച്ചോടി വിവാഹംചെയ്തിരുന്നു. ഈ വൈരാഗ്യമാണ് പവൻകുമാർ ബിച്ചുവിനെ കൊല്ലാൻ കാരണമായതായി പൊലീസ് പറഞ്ഞു. സംഭവം കഴിഞ്ഞയുടൻ സ്ഥലത്ത് നിന്ന് മുങ്ങിയ പവൻകുമാറിനെ പൊലീസ് ഉടൻ തന്നെ അറസ്റ്റു
ഒളിച്ചോടിപ്പോയ സഹോദരിയുടെ നാത്തൂനെ കൊന്ന് സഹോദരന്റെ പ്രതികാരം. സഹോദരി കാമുകനൊപ്പം ഒളിച്ചോടി പോയി വിവാഹം ചെയ്തതിന്റെ പ്രതികാരമാണ് സഹോദരനെ കൊലനടത്താൻ പ്രേരിപ്പിച്ചത്. ഹരിയാനയിൽ മുസിലി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. സംഭവത്തിൽ പവൻകുമാർ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു.
ഗ്രാമത്തിനെ ഞെട്ടിപ്പിച്ച കൊലപാതകമാണ് ഹരിയാണയിലെ മൂസിലി ഗ്രാമത്തിൽ ഇന്നലെ നടന്നത്. മുസിലി സ്വദേശിനി ബിച്ചു (26)ആണ് കൊല്ലപ്പെട്ടത്. ബിച്ചുവിനോടൊപ്പമുണ്ടായിരുന്ന അമ്മ മൂർത്തിദേവിക്ക് (56) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ബിച്ചുവിന്റെ സഹോദരൻ ധരംപാൽ പവൻകുമാറിന്റെ സഹോദരി രചനയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു.
ഇതറിഞ്ഞ പവൻകുമാർ സഹോദരിയോട് പ്രണയത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടിരുന്നു. ധരംപാൽ കഴിഞ്ഞ ജൂണിൽ പവൻകുമാറിന്റെ സഹോദരി രചനയുമായി ഒളിച്ചോടി വിവാഹംചെയ്തിരുന്നു. ഈ വൈരാഗ്യമാണ് പവൻകുമാർ ബിച്ചുവിനെ കൊല്ലാൻ കാരണമായതായി പൊലീസ് പറഞ്ഞു. സംഭവം കഴിഞ്ഞയുടൻ സ്ഥലത്ത് നിന്ന് മുങ്ങിയ പവൻകുമാറിനെ പൊലീസ് ഉടൻ തന്നെ അറസ്റ്റുചെയ്തു.