- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹായത്തിനായുള്ള അഭ്യർത്ഥനകൾ ആരും ചെവിക്കൊണ്ടില്ല; പ്രതിപക്ഷ നേതാവിനു പൈലറ്റ് പോകാനുണ്ടെന്ന് പറഞ്ഞ് പൊലീസും കൈയൊഴിഞ്ഞു; ആശുപത്രിയിൽ എത്തിക്കാൻ വൈകിയതോടെ നീണ്ടകരയിൽ റോഡിൽ അജ്ഞാതൻ ചോരവാർന്ന് മരിച്ചു
ചവറ: ഇനിയൊരു മുരുകൻ ആവർത്തിക്കരുതെന്ന് കർശനം നിർദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയരുന്നത്. എന്നാൽ, എത്രയൊക്കെ കർശന സ്വഭാവത്തിൽ നിർദ്ദേശം കൊടുത്താലും ആരും ഗൗനിക്കുന്നില്ല. രക്ഷിക്കേണ്ടവർ പോലും അവഗണിച്ചതോടെ ഇന്നലെ ഒരു ജീവൻ കൂടി റോഡിൽ പൊലിഞ്ഞു. സഹായത്തിനായുള്ള അഭ്യർത്ഥനകൾ ആരും കാര്യമാക്കാതിരുന്നതോടെ ഏറെ നേരം റോഡിൽ ചോരവാർന്നു കിടക്കേണ്ടിവന്ന അജ്ഞാതനാണ് ദാരുണമായി മരിച്ചത്. വ്യാഴം രാത്രി 10.45നു ദേശീയപാതയിൽ നീണ്ടകര ജംക്ഷനു സമീപം കാറിടിച്ചു പരുക്കേറ്റ 55 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനാണ് മരിച്ചത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ അതുവഴി വന്ന വാഹനങ്ങൾക്കു കൈ കാട്ടിയെങ്കിലും ആരും നിർത്തിയില്ല. ഇതേസമയത്താണ് ഇതുവഴി പൊലീസ് വാഹനം എത്തിയത്. നാട്ടുകാർ പൊലീസ് മുമ്പാകെയും വിവരം ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, പൊലീസും തഴയുകയാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവിനു പൈലറ്റ് പോകാൻ ന്ിൽക്കുകയാണെന്നാണ് നീണ്ടകര പാലത്തിൽ കാത്തു കിടന്ന പൊലീസ് മറുപടി നൽകിയത്. തുടർന്ന് നാട്ടുകാർ ദേശീയപാതയിൽ ഇരുവശങ്ങളിൽ നിന്നുമെത്തിയ
ചവറ: ഇനിയൊരു മുരുകൻ ആവർത്തിക്കരുതെന്ന് കർശനം നിർദേശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയരുന്നത്. എന്നാൽ, എത്രയൊക്കെ കർശന സ്വഭാവത്തിൽ നിർദ്ദേശം കൊടുത്താലും ആരും ഗൗനിക്കുന്നില്ല. രക്ഷിക്കേണ്ടവർ പോലും അവഗണിച്ചതോടെ ഇന്നലെ ഒരു ജീവൻ കൂടി റോഡിൽ പൊലിഞ്ഞു. സഹായത്തിനായുള്ള അഭ്യർത്ഥനകൾ ആരും കാര്യമാക്കാതിരുന്നതോടെ ഏറെ നേരം റോഡിൽ ചോരവാർന്നു കിടക്കേണ്ടിവന്ന അജ്ഞാതനാണ് ദാരുണമായി മരിച്ചത്.
വ്യാഴം രാത്രി 10.45നു ദേശീയപാതയിൽ നീണ്ടകര ജംക്ഷനു സമീപം കാറിടിച്ചു പരുക്കേറ്റ 55 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതനാണ് മരിച്ചത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ അതുവഴി വന്ന വാഹനങ്ങൾക്കു കൈ കാട്ടിയെങ്കിലും ആരും നിർത്തിയില്ല. ഇതേസമയത്താണ് ഇതുവഴി പൊലീസ് വാഹനം എത്തിയത്. നാട്ടുകാർ പൊലീസ് മുമ്പാകെയും വിവരം ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, പൊലീസും തഴയുകയാണ് ഉണ്ടായത്. പ്രതിപക്ഷ നേതാവിനു പൈലറ്റ് പോകാൻ ന്ിൽക്കുകയാണെന്നാണ് നീണ്ടകര പാലത്തിൽ കാത്തു കിടന്ന പൊലീസ് മറുപടി നൽകിയത്.
തുടർന്ന് നാട്ടുകാർ ദേശീയപാതയിൽ ഇരുവശങ്ങളിൽ നിന്നുമെത്തിയ വാഹനങ്ങൾ തടഞ്ഞിട്ട് ഉപരോധിച്ചു. അതുവഴി വന്ന ആംബുലൻസിൽ പരുക്കേറ്റയാളെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെനിന്നു മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു.
ഇടിച്ച വാഹനം നിർത്താെതപോയതോടെയാണ് അജ്ഞാതൻ ചോരവാർത്ത റോഡിൽ കിടനന്നത്. അതുവഴിപോയ പല വാഹനങ്ങളോടും നാട്ടുകാർ സഹായമഭ്യർഥിച്ചെങ്കിലും ആരും സഹായിക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നാണ് പൊലീസ് വാഹനത്തിനടുത്ത് ബൈക്കിലെത്തിയ നാട്ടുകാർ വിവരമറിയിച്ചത്. കൺട്രോൾ റൂമിൽ അറിയിക്കാമെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞുമാറിയെന്നാണ് പരാതി.
ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാതിരുന്നതിനെത്തുടർന്ന് രോഷാകുലരായ നാട്ടുകാർ റോഡ് ഉപരോധിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. എന്നാൽ അപകടംനടന്ന ഉടൻതന്നെ ചവറ പൊലീസ് സ്റ്റേഷനിലെ ആംബുലൻസും ചവറ പൊലീസും എത്തിയെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഏകദേശം 50 നും 55 നും ഇടയിൽ പ്രായമുള്ളയാളാണ് മരിച്ചത്.