മുംബൈ ;ട്രെയിൻ കോച്ചുകൾ  നവീകരിക്കാൻ ജീവിതം ഉഴിഞ്ഞു വച്ച ബിപിൻ ഗാന്ധിയുടെ ജീവൻ പൊലിഞ്ഞതും അങ്ങനെയൊരു ചടങ്ങിൽ തന്നെ.ട്രെയിൻ നവീകരണങ്ങൾക്കു ചുക്കാൻ പിടിച്ച സാമൂഹിക പ്രവർത്തകനായിരുന്ന ബിപിൻ. നവീകരിച്ച ട്രെയിനിനു സ്വീകരണം നൽകാൻ കാത്തുനിൽക്കവെ പ്ലാറ്റ്ഫോമിൽ തളർന്നുവീണു മരിക്കുകയായിരുന്നു. ബിബിൻ ഗാന്ധിക്ക് കണ്ണീരിൽ പൊതിഞ്ഞ ബാഷ്പാജ്ഞലി ആർപ്പിച്ച് നാടിന്റെ എല്ലാ ഭാഗത്ത് നിന്നുമുള്ള റെയിൽവെ സ്‌നേഹികൾ.

യാത്രക്കാരുടെ പങ്കാളിത്തത്തോടെ മാതൃകാ റെയിൽവേ കോച്ചുകൾ രൂപപ്പെടുത്തുന്ന ആദർശ് പദ്ധതിയുടെ അണിയറ ശിൽപിയും റെയിൽ പരിഷത് എന്ന സംഘടനയുടെ സ്ഥാപകനുമായ ബിപിൻ ഗാന്ധി (66) യാണു മരിച്ചത്. കൂടാതെ മിക്ക സാമൂഹിക പ്രവർത്തനത്തിലും സജീവ പങ്കാളിയായിരുന്നു ബിബിൻ ഗാന്ധി.

താൻ മുൻകൈ എടുത്തു നടപ്പാക്കിയ പഞ്ചവടി എക്സ്‌പ്രസ് നവീകരണത്തിനുശേഷം ട്രെയിനിന്റെ ആദ്യ യാത്രയ്ക്കു സ്വീകരണം നൽകാൻ പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കുമ്പോഴാണു മരണം. കോച്ചുകളുടെ വൃത്തിയും സംരക്ഷണവും യാത്രക്കാരുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്നവയാണ് ആദർശ് കോച്ചുകൾ. നാസിക്കിൽ നിന്നു മുംബൈയിലേക്കുള്ള പഞ്ചവടി എക്സ്‌പ്രസ് ഇത്തരം കോച്ചുകൾ ഉൾപ്പെടുത്തിയാണു നവീകരിച്ചത്.