- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
86കാരിയായ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്ന് ഏക മകൻ; മട്ടന്നൂരിൽ നിന്നും ഒരു മഹാനാണക്കേട്
മട്ടന്നൂർ;86കാരിയായ അമ്മയെ ലോക മാത്യ ദിനത്തിൽ മകൻ കഴുത്ത് ഞ്ഞെരിച്ച് കൊന്നു. നാണക്കേടിന്റെ ആ മഹാ വാർത്തയെത്തിയത് കണ്ണൂർ മട്ടന്നൂരിൽ നിന്ന്. മദ്യലഹരിയിലായിരുന്നു നാടിനെ നടക്കുന്ന മകന്റെ ക്രൂരത. ചാവശ്ശേരി കട്ടേങ്കണ്ടം വയലാറമ്പിലെ കരിയാടൻ പാർവതി അമ്മയാണ് (86) മരിച്ചത്. ഏകമകൻ കെ.സതീശനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്ന മകൻ ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങുകയായിരുന്ന അമ്മയെ വിളിച്ചുണർത്തി അമ്മയുമായി വാക്കു തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇതുകൊലപാതകത്തിലേക്കും എത്തുകയായിരുന്നുവെവന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. സംഭവത്തിനു ശേഷം സമീപത്തെ ബന്ധുവീട്ടിൽ പോയി അമ്മയെ കൊന്നതായി സതീശൻ തന്നെയാണ് അറിയിച്ചത്. അയൽവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് പാർവതി അമ്മയെ മരിച്ച നിലയിൽ കാണ്ടെത്തിയത്. മട്ടന്നൂർ എസ്‌ഐ ശിവൻ ചോടോത്തും സംഘവും സ്ഥലത്തെത്തി സതീശനെ കസ്റ്റഡിയിലെടുത്തു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. രണ്ടു വർഷം മുൻപ് സതീശന്റെ ഭാര്യ നിഷ
മട്ടന്നൂർ;86കാരിയായ അമ്മയെ ലോക മാത്യ ദിനത്തിൽ മകൻ കഴുത്ത് ഞ്ഞെരിച്ച് കൊന്നു. നാണക്കേടിന്റെ ആ മഹാ വാർത്തയെത്തിയത് കണ്ണൂർ മട്ടന്നൂരിൽ നിന്ന്. മദ്യലഹരിയിലായിരുന്നു നാടിനെ നടക്കുന്ന മകന്റെ ക്രൂരത. ചാവശ്ശേരി കട്ടേങ്കണ്ടം വയലാറമ്പിലെ കരിയാടൻ പാർവതി അമ്മയാണ് (86) മരിച്ചത്. ഏകമകൻ കെ.സതീശനെ (42) പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന മകൻ ഉച്ചഭക്ഷണത്തിനു ശേഷം ഉറങ്ങുകയായിരുന്ന അമ്മയെ വിളിച്ചുണർത്തി അമ്മയുമായി വാക്കു തർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇതുകൊലപാതകത്തിലേക്കും എത്തുകയായിരുന്നുവെവന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
സംഭവത്തിനു ശേഷം സമീപത്തെ ബന്ധുവീട്ടിൽ പോയി അമ്മയെ കൊന്നതായി സതീശൻ തന്നെയാണ് അറിയിച്ചത്. അയൽവാസികൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് പാർവതി അമ്മയെ മരിച്ച നിലയിൽ കാണ്ടെത്തിയത്. മട്ടന്നൂർ എസ്‌ഐ ശിവൻ ചോടോത്തും സംഘവും സ്ഥലത്തെത്തി സതീശനെ കസ്റ്റഡിയിലെടുത്തു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.
രണ്ടു വർഷം മുൻപ് സതീശന്റെ ഭാര്യ നിഷ ആത്മഹത്യ ചെയ്തിരുന്നു. സതീശന്റെ രണ്ടു പെൺമക്കളും നിഷയുടെ ഇരിട്ടി പയ്യഞ്ചേരിയിലെ വീട്ടിലേക്കു താമസം മാറിയതിനു ശേഷം രണ്ടു വർഷത്തോളമായി സതീശനും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. പാർവതി അമ്മയുടെ ഏകമകനാണ് സതീശൻ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും.