- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ നേതാജി ജീവിച്ചിരിപ്പുണ്ടായിരുന്നു; വെളിപ്പെടുത്തൽ ഫ്രഞ്ച് ചരിത്രകാരൻ ജെ ബി പി മൂറിന്റേത്; ഫ്രഞ്ച് സർക്കാരിന്റെ രഹസ്യ രേഖകൾ ഇത് തെളിയിക്കുന്നതായും മൂർ; ഇന്തോ-ചൈന മേഖലയിൽ നിന്ന് നേതാജി ജീവനോടെ രക്ഷപ്പെട്ടിരുന്നതായും മൂർ
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസ് 1945ൽ നടന്ന വിമാനാപകടത്തിൽ മരിച്ചിരുന്നില്ലെന്നും സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് അദ്ദേഹം ജീവിച്ചിരുന്നതായും ഫ്രഞ്ച് ചരിത്രകാരൻ ജെ.ബി.പി മൂർ. ഫ്രഞ്ച് സർക്കാരിന്റെ രഹസ്യരേഖകൾ പരിശോധിച്ചതിൽനിന്നും ഇതിന്റെ തെളിവുകൾ ലഭിച്ചതായും അദ്ദേഹം പറയുന്നു. ഇന്തോ-ചൈന മേഖലയിൽ നിന്ന് സുഭാഷ് ചന്ദ്രബോസ് ജീവനോടെ രക്ഷപെട്ടിരുന്നുവെന്നും 1947 ഡിസംബർ വരെ അദ്ദേഹത്തിന്റെ വാസസ്ഥലം അജ്ഞാതമായിരുന്നുവെന്നും മൂർ ചൂണ്ടിക്കാട്ടി. 1945 ഓഗസ്റ്റ്18ന് തായ്വാനിലുണ്ടായ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടതായാണ് സർക്കാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ സായക് സെൻ എന്നയാൾ നേതാജിയുടെ തിരോധാനം സംബന്ധിച്ച ചോദ്യവുമായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഷാനവാസ് കമ്മറ്റി, ജസ്റ്റിസ് ജി.ഡി. ഖോസ്ല കമ്മീഷൻ, ജസ്റ്റിസ് മുഖർജി കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകൾ കണക്കിലെടുത്താണ് നേതാജി കൊല്ലപ്പെട്ടതായ നിഗമനത്തിലെത്തിയതെന്നും മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. സോവിയറ്റ് യൂണിയനിൽ വച്ച് ജോസഫ് സ്റ്റാലിന്റെ
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്ര ബോസ് 1945ൽ നടന്ന വിമാനാപകടത്തിൽ മരിച്ചിരുന്നില്ലെന്നും സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് അദ്ദേഹം ജീവിച്ചിരുന്നതായും ഫ്രഞ്ച് ചരിത്രകാരൻ ജെ.ബി.പി മൂർ. ഫ്രഞ്ച് സർക്കാരിന്റെ രഹസ്യരേഖകൾ പരിശോധിച്ചതിൽനിന്നും ഇതിന്റെ തെളിവുകൾ ലഭിച്ചതായും അദ്ദേഹം പറയുന്നു. ഇന്തോ-ചൈന മേഖലയിൽ നിന്ന് സുഭാഷ് ചന്ദ്രബോസ് ജീവനോടെ രക്ഷപെട്ടിരുന്നുവെന്നും 1947 ഡിസംബർ വരെ അദ്ദേഹത്തിന്റെ വാസസ്ഥലം അജ്ഞാതമായിരുന്നുവെന്നും മൂർ ചൂണ്ടിക്കാട്ടി.
1945 ഓഗസ്റ്റ്18ന് തായ്വാനിലുണ്ടായ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടതായാണ് സർക്കാർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ സായക് സെൻ എന്നയാൾ നേതാജിയുടെ തിരോധാനം സംബന്ധിച്ച ചോദ്യവുമായി ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഷാനവാസ് കമ്മറ്റി, ജസ്റ്റിസ് ജി.ഡി. ഖോസ്ല കമ്മീഷൻ, ജസ്റ്റിസ് മുഖർജി കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകൾ കണക്കിലെടുത്താണ് നേതാജി കൊല്ലപ്പെട്ടതായ നിഗമനത്തിലെത്തിയതെന്നും മറുപടിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.
സോവിയറ്റ് യൂണിയനിൽ വച്ച് ജോസഫ് സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് നേതാജിയുടെ മരണം സംഭവിച്ചതെന്നും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ഒന്നും ചെയ്തില്ലെന്നും നേരത്തേ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തൽ നടത്തിയത്. വിമാനാപകടത്തിൽ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, നേതാജി, റഷ്യൻ അധീനതയിലായിരുന്ന ചൈനയിലെ മഞ്ചൂരിയയിലേക്ക് രക്ഷപ്പെട്ടെന്നും സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിൻ അദ്ദേഹത്തെ സൈബീരിയയിലെ യാകുത്സുക് ജയിലിലടച്ച് 1953ൽ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചോ കൊല്ലുകയോ ചെയ്‌തെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
1985 വരെ ഉത്തർപ്രദേശിലെ അയോധ്യക്കു സമീപം രാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്ന്യാസി, ബോസ് ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു. സന്ന്യാസിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയ മുഖർജി കമ്മീഷൻ പക്ഷേ, ഈ വാദത്തെ തള്ളിക്കളഞ്ഞു. ഗുംനാമി ബാബയുടെ പല്ലിന്റെ ഡി.എൻ.എ ഘടനയും, നേതാജിയുടെ പിന്മുറക്കാരുടെ പല്ലിന്റെ ജനിതക ഘടനയും തമ്മിൽ പൊരുത്തമില്ലെന്നു ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിരുന്നു.
ഈ സന്ന്യാസിയുടെ ജീവിതവും ചെയ്തികളും ഇന്നും ദുരൂഹമായി തുടരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് ദിനപ്പത്രം നടത്തിയ അന്വേഷണത്തിൽ സന്ന്യാസി ബോസ് തന്നെയായിരുന്നു എന്ന് അനുമാനിക്കത്തക്ക തെളിവുകൾ ലഭിച്ചിരുന്നു.കയ്യക്ഷരവിദഗ്ദ്ധനായ ഡോ. ബി. ലാൽ നടത്തിയ പരിശോധനയിൽ സന്ന്യാസിയുടേയും ബോസിന്റേയും കയ്യക്ഷരം ഒന്നുതന്നെയാണെന്ന് തെളിഞ്ഞിരുന്നു.
ആദ്യകാലത്ത് വിവാദങ്ങളും ഊഹാപോഹങ്ങളും ശക്തമായപ്പോൾ ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രു ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു.
തുടർന്ന് 1999-ൽ വാജ്പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മന്മോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു.