- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ മൂന്നു മലയാളികൾക്കു വധശിക്ഷ; കോടതി ശിക്ഷ വിധിച്ചതു മയക്കുമരുന്നു കേസിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നു മലയാളികൾക്കു വധശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുൽ ഹമീദ്, അബൂബക്കർ സിദ്ദിഖ്, ഫൈസൽ മാങ്ങത്തോട്ടത്തിൽ എന്നിവർക്കാണു മയക്കുമരുന്നു കേസിൽ ശിക്ഷ വിധിച്ചത്. ശ്രീലങ്കൻ സ്വദേശിയായ സ്ത്രീക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിലിൽ ഇവർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലാണ്
കുവൈത്ത് സിറ്റി: കുവൈത്തിൽ മൂന്നു മലയാളികൾക്കു വധശിക്ഷ വിധിച്ചു. മലപ്പുറം സ്വദേശികളായ മുസ്തഫ ഷാഹുൽ ഹമീദ്, അബൂബക്കർ സിദ്ദിഖ്, ഫൈസൽ മാങ്ങത്തോട്ടത്തിൽ എന്നിവർക്കാണു മയക്കുമരുന്നു കേസിൽ ശിക്ഷ വിധിച്ചത്.
ശ്രീലങ്കൻ സ്വദേശിയായ സ്ത്രീക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഏപ്രിലിൽ ഇവർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിലാണ് വിധി.
കേസിൽ അപ്പീൽ നൽകാൻ കോടതി ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. കേസ് വാദിക്കാൻ സ്വന്തമായി അഭിഭാഷകർ ഇല്ലാത്തതിനാൽ സർക്കാർ അഭിഭാഷകരാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്. ക്രിമിനൽ കോടതി ജഡ്ജി മുതീബ് അൽആദിരിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
ഒരു മാസത്തിനുള്ളിൽ ഇവർ അപ്പീൽ നൽകിയാൽ ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സ്വകാര്യ അഭിഭാഷകരെ വച്ച് കേസ് മുന്നോട്ട് പോകുകയാണെങ്കിൽ മാത്രമേ അപ്പീൽ കോടതിയിൽ എന്തെങ്കിലും അനുകൂലമായ വിധി ഉണ്ടാകൂവെന്നാണ് സൂചന.