- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്രണ്ടു വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുന്നവർക്ക് വധശിക്ഷ; ബിൽ മധ്യപ്രദേശ് സർക്കാർ പാസാക്കി; രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ബില്ലയക്കും; ഇത്തരമൊരു ബിൽ പാസാക്കുന്നത് രാജ്യത്ത് ആദ്യം
ഭോപ്പാൽ: പന്ത്രണ്ടു വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുന്ന ബിൽ മധ്യപ്രദേശ് നിയമസഭ പാസാക്കി. മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ നിയമസഭയിൽ ബിൽ കഴിഞ്ഞ ആഴ്ച ചർച്ചക്കെടുത്തിരുന്നു. പന്ത്രണ്ടുവയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പിലാക്കണമെന്നാണ് ബില്ലിലുള്ളത്. പീഡനശ്രമം, സ്ത്രീകളെ അപമാനിക്കൽ, തുറിച്ചു നോട്ടം തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് നൽകുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരം കേസുകളിൽ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ബില്ലിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി പരിഗണിക്കും. സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ ദിനംപ്രതി പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് പുതിയ നിയമം രൂപീകരിക്കാൻ സർക്കാർ രംഗത്തെത്തിയത്. സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാതെ കഴിയുന്ന സംസ്ഥാനമാണ് മധ്യപ
ഭോപ്പാൽ: പന്ത്രണ്ടു വയസ്സിന് താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കുന്ന ബിൽ മധ്യപ്രദേശ് നിയമസഭ പാസാക്കി. മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ നിയമസഭയിൽ ബിൽ കഴിഞ്ഞ ആഴ്ച ചർച്ചക്കെടുത്തിരുന്നു.
പന്ത്രണ്ടുവയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പിലാക്കണമെന്നാണ് ബില്ലിലുള്ളത്. പീഡനശ്രമം, സ്ത്രീകളെ അപമാനിക്കൽ, തുറിച്ചു നോട്ടം തുടങ്ങി സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്ക് നൽകുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇത്തരം കേസുകളിൽ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നൽകണമെന്നും ബില്ലിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നതും ക്രിമിനൽ കുറ്റമായി പരിഗണിക്കും. സംസ്ഥാനത്ത് ബലാത്സംഗ കേസുകൾ ദിനംപ്രതി പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്നതിന് പുതിയ നിയമം രൂപീകരിക്കാൻ സർക്കാർ രംഗത്തെത്തിയത്.
സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാതെ കഴിയുന്ന സംസ്ഥാനമാണ് മധ്യപ്രദേശെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2016 ഫെബ്രുവരി ഒന്നുമുതൽ 2017 ഫെബ്രുവരി ഒന്നുവരെ 4279 സ്ത്രീകൾ ബലാത്സംഗത്തിനും 248 സ്ത്രീകൾ കൂട്ടബലാത്സംഗത്തിനും ഇരകളായിട്ടുണ്ട്. ബലാത്സംഗത്തിനിരകളായവരിൽ 2260 പേരും പ്രായപൂർത്തിയാകാത്തവരാണ്.
ഓരോ രണ്ടു മണിക്കൂറിലും ഓരോ സ്ത്രീയാണ് ഇവിടെ ബലാത്സംഗത്തിനിരയാകുന്നത്. ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച കണക്കിൽത്തന്നെയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്.