- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ നാല് പേർ കുഴഞ്ഞുവീണു മരിച്ചു. കൊല്ലത്തും കാസർക്കോടും ന്യൂമാഹിയിലുമാണ് കുഴഞ്ഞ് വീണുമരിച്ചത്. കൊല്ലം കുളക്കട പഞ്ചായത്തിലെ വെണ്ടാർ ബൂത്തിൽ വോട്ടുചെയ്യാൻ നിൽക്കുകയായിരുന്ന വാസുദേവൻ പിള്ള (88) ആണ് മരിച്ചത്. റിട്ട. അദ്ധ്യാപകനാണ്. കാസർകോട് മതൂർ പഞ്ചായത്തിൽ ഉളിയത്തുകടവിൽ റിട്ട. വില്ലേജ് ഓഫീസർ പത്മന
കൊച്ചി: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ നാല് പേർ കുഴഞ്ഞുവീണു മരിച്ചു. കൊല്ലത്തും കാസർക്കോടും ന്യൂമാഹിയിലുമാണ് കുഴഞ്ഞ് വീണുമരിച്ചത്. കൊല്ലം കുളക്കട പഞ്ചായത്തിലെ വെണ്ടാർ ബൂത്തിൽ വോട്ടുചെയ്യാൻ നിൽക്കുകയായിരുന്ന വാസുദേവൻ പിള്ള (88) ആണ് മരിച്ചത്. റിട്ട. അദ്ധ്യാപകനാണ്.
കാസർകോട് മതൂർ പഞ്ചായത്തിൽ ഉളിയത്തുകടവിൽ റിട്ട. വില്ലേജ് ഓഫീസർ പത്മനാഭൻ (62) കുഴഞ്ഞ് വീണ് മരിച്ചു. കാസർകോട് നായ്മ്മർമൂലയിൽ വോട്ടുചെയ്തുകഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. നിശാനഗറിൽ ഷമീർ 32) ആണ് മരിച്ചത്.
ന്യൂമാഹി പഞ്ചായത്തിലെ ഇന്ത്യൻ പബിക് സ്‌കൂളിലേക്ക് വോട്ട് ചെയ്യാനെത്തിയ പീടിക വാതുക്കൽ അച്യുതൻ (80) കുഴഞ്ഞ് വീണ് മരിച്ചു.
Next Story