ജയ്പൂർ: സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവതിന്റെ റിലീസുമായ ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കെ ആത്മഹത്യാഭീഷണിയുമായി ഒരു യുവാവ്.

കയ്യിൽ പെട്രോളുമായി ഇയാൾ 350 അടി ഉയരമുള്ള മൊബൈൽ ടവറിൽ കയറിയിരിക്കുകയാണ്. സിനിമ നിരോധിച്ചാൽ മാത്രമേ താഴെയിറങ്ങൂ എന്നാണ് ഭീഷണി.

സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിൽ പ്രതിഷേധം കനക്കുന്നതിനിടെയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി യുവാവ് രംഗത്തെത്തിയത്.