- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖേദപ്രകടനവും ഇസ്ലാം മതസ്തുതികളും നിർത്താതെ മാതൃഭൂമി; മതനേതാക്കൾ പറഞ്ഞിട്ടും പ്രതിഷേധം നിർത്താതെ ഒരു വിഭാഗം; സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരുടെ ജീവനു ഭീഷണിയുണ്ടെന്നു പൊലീസ്: പ്രവാചകനിന്ദയുടെ അലയൊലികൾ അടങ്ങുന്നില്ല
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പ്രചരിച്ച പ്രവാചകനെ അധിക്ഷേപിച്ച് ഒരു ഫേസ്‌ബുക്ക് പോസ്റ്റ് അബദ്ധത്തിൽ പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ തലവേദന നാലാം ദിവസവും ഒഴിഞ്ഞില്ല. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണവും പത്രബഹിഷ്‌കരണവും പരസ്യപിന്മാറ്റവും ഒക്കെയായി പ്രതിഷേധം കത്തിപ്പടരുമ്പോൾ എങ്ങനെയും പ്രശ്‌നം തീർക്കാൻ മാതൃഭൂമി കിണഞ്ഞു ശ്രമിക്കുന്നുണ്ട്. പ്രമുഖ നേതാക്കളെല്ലാം മാതൃഭൂമിയോടു പൊറുക്കാൻ ആവശ്യപ്പെട്ടു പ്രസ്താവന ഇറക്കിയെങ്കിലും പ്രതിഷേധം കുറയുന്നില്ല എന്നതാണു ആശങ്കാജനകമായിരിക്കുന്നത്. പ്രതിഷേധം ആളിപ്പടർന്നതോടെ മാതൃഭൂമി മാപ്പപേക്ഷിച്ചിരുന്നു. ചാനലിലും പത്രത്തിലും ഓൺലൈനിലുമെല്ലാം ഖേദിക്കുന്നതായി അറിയിപ്പും നൽകി. തൊട്ടുപിന്നാലെ സൗദി പത്രങ്ങൾക്ക് പോലും പ്രധാന വാർത്തയല്ലാത്ത ഉംറ കർമ്മത്തിന്റെ ചിത്രം ഇന്ന് പുറത്തിറങ്ങിയ ഗൾഫ് എഡിഷനിൽ ഒന്നാം പേജിൽ നൽകുകയും ചെയ്തു മാതൃഭൂമി. വിവാദ പരാമർശം വന്നതിനുശേഷം ഖേദപ്രകടനം നടത്തിയതിന്റെ നാലാംദിവസമാണ് ഈ ചിത്രം വന്നത്. ഉംറ തീർത്ഥാടനത്തിനെത്തിയ വിശ്വാസികൾ മക്കയിൽ കഅബക്ക് വല
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പ്രചരിച്ച പ്രവാചകനെ അധിക്ഷേപിച്ച് ഒരു ഫേസ്‌ബുക്ക് പോസ്റ്റ് അബദ്ധത്തിൽ പ്രസിദ്ധീകരിച്ച മാതൃഭൂമിയുടെ തലവേദന നാലാം ദിവസവും ഒഴിഞ്ഞില്ല. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണവും പത്രബഹിഷ്‌കരണവും പരസ്യപിന്മാറ്റവും ഒക്കെയായി പ്രതിഷേധം കത്തിപ്പടരുമ്പോൾ എങ്ങനെയും പ്രശ്‌നം തീർക്കാൻ മാതൃഭൂമി കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
പ്രമുഖ നേതാക്കളെല്ലാം മാതൃഭൂമിയോടു പൊറുക്കാൻ ആവശ്യപ്പെട്ടു പ്രസ്താവന ഇറക്കിയെങ്കിലും പ്രതിഷേധം കുറയുന്നില്ല എന്നതാണു ആശങ്കാജനകമായിരിക്കുന്നത്. പ്രതിഷേധം ആളിപ്പടർന്നതോടെ മാതൃഭൂമി മാപ്പപേക്ഷിച്ചിരുന്നു. ചാനലിലും പത്രത്തിലും ഓൺലൈനിലുമെല്ലാം ഖേദിക്കുന്നതായി അറിയിപ്പും നൽകി.
തൊട്ടുപിന്നാലെ സൗദി പത്രങ്ങൾക്ക് പോലും പ്രധാന വാർത്തയല്ലാത്ത ഉംറ കർമ്മത്തിന്റെ ചിത്രം ഇന്ന് പുറത്തിറങ്ങിയ ഗൾഫ് എഡിഷനിൽ ഒന്നാം പേജിൽ നൽകുകയും ചെയ്തു മാതൃഭൂമി. വിവാദ പരാമർശം വന്നതിനുശേഷം ഖേദപ്രകടനം നടത്തിയതിന്റെ നാലാംദിവസമാണ് ഈ ചിത്രം വന്നത്. ഉംറ തീർത്ഥാടനത്തിനെത്തിയ വിശ്വാസികൾ മക്കയിൽ കഅബക്ക് വലംവെക്കുന്ന നാലുകോളം ചിത്രമാണ് മാതൃഭൂമി കൊടുത്തത്. ഖേദപ്രകടനത്തിനുശേഷം ഡോ. ഹുസൈൻ മടവൂരിന്റെ 'ഇസ്ലാം സർവമതസ്ഥർക്കും നീതി ഉറപ്പുവരുത്തുന്ന മതം' എന്ന ലേഖനം പത്രത്തിന്റെ എഡിറ്റ് പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നും മാതൃഭൂമിക്കെതിരെയുള്ള ബഹിഷ്‌കരണവും, ക്യാംപെയ്‌നുകളും, പ്രതിഷേധ പ്രകടനങ്ങളും പലയിടത്തും അരങ്ങേറി. അതിനിടെയാണു മാതൃഭൂമിയുടെ ഖേദപ്രകടനം ആത്മാർത്ഥമാണെന്നും പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ട്, സമസ്ത, കെഎൻഎം എന്നീ സംഘടനകളുടെ നേതാക്കന്മാർ പറഞ്ഞത്. മാതൃഭൂമി ന്യൂസ് ചാനലിലൂടെയും പത്രത്തിലൂടെയും, ഓൺലൈൻ പതിപ്പിലൂടെയും ഇതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമെയാണ് ഉംറ ചിത്രം ഗൾഫ് എഡിഷന്റെ ഒന്നാംപേജിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചത്.
മാതൃഭുമിക്കെതിരായ പ്രതിഷേധം നിർത്തുന്നു എന്ന് എല്ലാ നേതാക്കളുടെയും വീഡിയോ അടക്കമാണ് ഓൺലൈനിലും നൽകിയത്. പ്രവാചകനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് അതേപടി പ്രസിദ്ധീകരിക്കാൻ ഇടയായ സംഭവത്തിൽ മാതൃഭൂമിയുടെ ഖേദപ്രകടനം ആത്മാർത്ഥമാണെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നുവെന്നും പോപ്പുലർ ഫ്രണ്ടും സമസ്തയും അറിയിച്ചു. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസലിയാർ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.അബ്ദുൾ ഹമീദ്, കേരള നദുവത്തുൽ മുജാഹിദ്ദീൻ അധ്യക്ഷൻ ടി.പി അബ്ദുള്ളക്കോയ മദനി എന്നിവർ മാതൃഭൂമിക്കുവേണ്ടി സംസാരിച്ചു.
ഇതിനിടയിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു മാതൃഭൂമി പുറത്താക്കിയ മൂന്നു ജീവനക്കാരുടെ ജീവനു ഭീഷണി ഉണ്ടായിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ട്. ഒരു ഭീകരസംഘടന ജീവനക്കാരെ കണ്ടെത്താനും പ്രതികാരം ചെയ്യാനും ശ്രമിച്ചതായാണു സൂചന. ഇവരുടെ പേരുവിവരങ്ങൾ പുറത്താകാതിരിക്കാൻ പരമാവധി കരുതൽ എടുക്കുന്നുണ്ടെങ്കിലും ചില പേരുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു.
നേരത്തെ മധ്യ കേരളത്തിലും കോഴിക്കോടും ആക്രമണം നടത്തിയ സംഘടനയാണ് രഹസ്യം നീക്കം നടത്തുന്നായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. തൃശൂർ ജില്ലയിലെ മതിലകം പൊലീസ് സ്‌റ്റേഷൻ പരിധിയിലും വിവാദമായ ചേകനൂർ കേസിലും ഈ സംഘടനയുടെ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടുകളുണ്ടായെങ്കിലും ഈ സംഘടനയെ കുറിച്ച് കാര്യമായ വിവരങ്ങൾ പൊലീസിന്റെ പക്കലില്ല. പത്രം മാപ്പുപറഞ്ഞതിനെത്തുടർന്ന് മാനേജ്‌മെന്റുമായുള്ള പ്രശ്‌നം അവസാനിച്ചെങ്കിലും വിവാദമായ ഭാഗം പ്രസിദ്ധീകരിക്കുന്നതിന് നേതൃത്വം നൽകിയ പത്രപ്രവർത്തകരെ വെറുതെവിടില്ലെന്ന നിലപാടിലാണ് ഭീഷണി ഉയർത്തിയ സംഘടനകൾ. എന്നാൽ, മാനേജ്‌മെന്റ് ഇക്കാര്യത്തിൽ പരാതിപ്പെടാൻ തയ്യാറായിട്ടില്ലെന്നാണു വിവരം. ഈ നിലപാടിൽ മാതൃഭൂമി ജീവനക്കാർക്കും പ്രതിഷേധമുണ്ടെന്നാണു സൂചന.
അതേസമയം, പുറത്താക്കപ്പെട്ട ജീവനക്കാർ ബലിയാടാകുകയാണെന്നും ഒരു ന്യൂസ് എഡിറ്ററാണു യഥാർഥ ഉത്തരവാദിയെന്നും പറഞ്ഞ് അയാളുടെ പേരുസഹിതം വാർത്ത പ്രചരിക്കുന്നുമുണ്ട്. സോഷ്യൽ മീഡിയയിൽ ഈ ന്യൂസ് എഡിറ്ററുടെ പേരു പ്രചരിച്ചതോടെ ഇദ്ദേഹത്തോടും കരുതൽ എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ന്യൂസ് എഡിറ്ററുടെ പേരു കൂടാതെ ഒരു വനിതാ സബ് എഡിറ്റർക്കെതിരെയും വ്യാജപ്രചാരണം ശക്തമാണ്. നിജസ്ഥിതി അറിയാതെയുള്ള വ്യാജപ്രചാരണങ്ങളിൽ വീണു പോകരുതെന്നാണു മാതൃഭൂമി മാനേജ്‌മെന്റ് അപേക്ഷിക്കുന്നത്. എന്നാൽ ചിലരെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ഇപ്പോഴും പൊടിപൊടിക്കുകയാണ്.