- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഗുണ്ടാ പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ വലത് കാലും ഇടത് കൈയും വെട്ടി ആലപ്പുഴ നഗരസഭയ്ക്ക് മുന്നിൽ വയ്ക്കും; ഭാര്യയെയും മക്കളെയും മാതാപിതാക്കളെയും വിഷം നൽകി കൊല്ലും; 9 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം': ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജന് വധഭീഷണി സന്ദേശം
ആലപ്പുഴ: ആലപ്പുഴ എംഎൽഎ പിപി ചിത്തരഞ്ജന് വധഭീഷണി സന്ദേശം. എംഎൽഎ ഹോസ്റ്റലിലേക്ക് വന്ന കത്തിലാണ് വധഭീഷണി സന്ദേശം. മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്നയാളുടെ പേരിലാണ് കത്ത് വന്നത്. തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. എംഎൽഎ മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കും പരാതി നൽകി.
'ഗുണ്ടാ പ്രവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ വലത് കാലും ഇടത് കൈയും വെട്ടി ആലപ്പുഴ മുൻസിപാലിറ്റിക്ക് മുന്നിൽ വയ്ക്കും''. ഠഭാര്യയെയും മക്കളെയും മാതാപിതാക്കളെയും വിഷം നൽകി കൊല്ലും. 9 ദിവസത്തിനുള്ളിൽ രാജ്യം വിട്ടുപോകണം.' എഎ റഹീം, എഎൻ ഷംസീർ എന്നീ ഗുണ്ടകളെയും ഇത് അവസ്ഥയ്ക്ക് വിധേയരാക്കും.'' തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്.
ജൂൺ 30 ന് എംഎൽഎയും മുൻ അഭ്യന്തരമന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. കത്ത് കിട്ടി പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം വക വരുത്തുമെന്നാണ് കത്തിൽ ഭീഷണിപ്പെടുത്തിയിരുന്നത്. കോഴിക്കോട് നിന്നാണ് കത്തയച്ചത്. സംഭവത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
തിരുവഞ്ചൂരിനോട് വിരോധമുള്ള ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണ് കത്തയച്ചതിന് പിന്നിലെന്നാണ് സംശയം. തിരുവഞ്ചൂരിനോട് വിരോധമുള്ള ജയിലിലെ ക്രിമിനലുകളാണ് ഇതിനു പിന്നിൽ. തിരുവഞ്ചൂർ അഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ശിക്ഷിക്കപ്പെട്ട പ്രതികളാണ് ഇവർ.
.കത്തിലുള്ളത് വടക്കൻ ജില്ലക്കാരുടെ ഭാഷയാണെന്നും വീണ്ടും ജയിലിലേക്ക് പോകണമെന്ന തരത്തിലാണ് കത്തിൽ എഴുതിയിട്ടുള്ളതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ടിപി കേസിൽ ഒരാൾ ജാമ്യത്തിലും ഒരാൾ പരോളിലുമുണ്ട്. ഭാഷയും ശൈലിയും വരികൾക്കിടയിലെ അർത്ഥവും നോക്കിയാൽ ഇവരല്ലാതെ വേറെയാരേയും സംശയിക്കാനില്ല.
സംഭവത്തിൽ തുടരന്വേഷണം തിരുവനന്തപുരത്തേക്കു മാറ്റി. ഭീഷണിക്കത്ത് ലഭിച്ചത് എംഎൽഎ ഹോസ്റ്റലിൽ ആയതിനാൽ അന്വേഷണ സൗകര്യത്തിനു വേണ്ടിയാണു കേസ് മാറ്റയത്. നിലവിൽ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മൊഴിയും വെസ്റ്റ് ഇൻസ്പെക്ടർ കെ.വിജയൻ രേഖപ്പെടുത്തി. കത്ത് അയച്ചത് കോഴിക്കോടു നിന്നും കത്ത് ലഭിച്ചത് തിരുവനന്തപുരത്തുമാണ്.
മറുനാടന് മലയാളി ബ്യൂറോ