- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി കണ്ടെത്തിയാൽ മന്ത്രിക്കും രക്ഷയില്ലേ! പട്ടികജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി; 'കാര്യം സാധിക്കില്ലെന്ന് മനസിലായതോടെ തെറിയും ഭീഷണിയും'; ഫോൺവിളി ഭീഷണിയിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: അഴിമതി കണ്ടെത്തിയാൽ മന്ത്രിക്ക് പോലും നാട്ടിൽ രക്ഷയില്ലേ! തനിക്കെതിരെ വധഭീഷണി ഉണ്ടെന്ന പരാതിയുമായി മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. പട്ടികജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതോടെയാണ് ഭീഷണി ഉയർന്നതെന്നും മന്ത്രി പറഞ്ഞു. ഓഫീസിലെ ഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയത്. പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
'തെറ്റ് ചെയ്യുന്നവർക്ക് നല്ല ദീർഘവീക്ഷണം ഉണ്ടല്ലോ. ഒരു കാര്യം ചെയ്യാൻ സാധിക്കുമോയെന്ന് അവർക്ക് മുൻകൂട്ടി മനസിലാവും. അത് സാധിക്കില്ലായെന്ന് മനസിലായതോടെയാണ് ഓഫീസിലേക്ക് വിളിച്ച് തെറി പറയുന്നതും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയും ഉണ്ടായത്. എന്നാൽ ഇതിലൊന്നും വശംവദരാകാൻ പാടില്ല.' കെ രാധാകൃഷ്ണൻ പറഞ്ഞു.
എസ്എസ്ടി ഫണ്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇടനിലക്കാരിൽ ഒരാളാണ് ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. ഇതിനിടെ എസ്സി-എസ്ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്ക് പോകുന്നുണ്ട്. രാഹുലിന്റെ ലാപ് ടോപ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവ് നടത്താനുമാണ് നീക്കം. പട്ടികജാതി, പട്ടിക വകുപ്പ് വിഭാഗത്തിലെ കുട്ടികൾക്ക് പഠനമുറി നിർമ്മിക്കുന്നതിനും വിവാഹ സഹായവുമായും നൽകുന്ന ഗ്രാന്റ് തട്ടിയെന്നായിരുന്നു കണ്ടെത്തൽ.
തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷില്ലെന്നും മന്ത്രി വ്യക്തമാക്കി.എസ് സി എസ് ടി വകുപ്പിലെ ഫണ്ടുകൾ തട്ടിയെടുത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇതിനിടെ എസ് സി -എസ്ടി ഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി രാഹുലുമായി അന്വേഷകസംഘം ഇന്ന് ഡൽഹിയിലേക്ക് പോകുകയാണ്.രാഹുലിന്റെ ലാപ് ടോപ്, ഐ ഫോൺ എന്നിവ കണ്ടെത്താനും തെളിവെടുപ്പ് നടത്താനുമാണ് നീക്കം.ലാപ് ടോപ്പിൽ സാമ്പത്തിക ഇടപാടുകളുടെ നിർണായക വിവരങ്ങളുണ്ടെന്നാണ് നിഗമനം.
ക്രമക്കേടു കണ്ടുപിടിക്കപ്പെട്ടു മാസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതു വിമർശന വിധേയമായതോടായാണ് സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയത്. വിവാഹ ധനസഹായം, പഠനമുറി, വിവിധ തരം സ്‌കോളർഷിപ്പുകൾ തുടങ്ങി പട്ടികജാതി വിഭാഗക്കാർക്ക് വകുപ്പ് അനുവദിക്കുന്ന ഫണ്ട് സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും മാറ്റിയാണ് രാഹുൽ തട്ടിപ്പു നടത്തിയിരുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തിയായിരുന്നു തട്ടിപ്പ്.
പഠനമുറിക്കായി അനുവദിച്ച തുക ലഭിക്കാത്തതിനെത്തുടർന്ന് ഗുണഭോക്താവ് കോർപറേഷനിൽ പരാതിയുമായെത്തിയപ്പോഴാണ് തട്ടിപ്പു പിടികൂടിയത്. കോർപറേഷൻ സെക്രട്ടറി പരാതി പൊലീസിനും പട്ടികജാതി വകുപ്പിനും കൈമാറി. പട്ടികജാതി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ മുക്കാൽ കോടിയോളം രൂപയുടെ ക്രമക്കേട് രാഹുലും സംഘവും ചേർന്ന് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ രാഹുലിനെയും കൊല്ലം ഓഫിസിലെ വനിതാ സീനിയർ ക്ലാർക്കിനെ സസ്‌പെൻഡുചെയ്തു. രണ്ട് എസ്സി പ്രമോട്ടർമാരെ പിരിച്ചു വിട്ടു.
എന്നാൽ രാഹുലിന്റെ അടുത്ത ബന്ധുവും പണം കൈമാറിയ അക്കൗണ്ടിനുടമയുമായ ആളെ കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തതല്ലാതെ കേസിൽ പ്രതിചേർത്തിട്ടുള്ള മറ്റുള്ളവരെയൊന്നും ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. തട്ടിപ്പു കണ്ടെത്തുന്നതിനു മുൻപുള്ള 3 സാമ്പത്തിക വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചപ്പോൾ മാത്രം 74 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് പട്ടികജാതി വകുപ്പ് അധികൃതർ അറിയിച്ചു. ക്രമക്കേട് കണ്ടുപിടിക്കപ്പെടുന്നതിനു തൊട്ടു മുൻപ് രാഹുൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥലം മാറിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ