- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്കു തകർന്ന് ഇന്തോനേഷ്യ: ഭൂകമ്പത്തിലും സുനാമിയിലും മരണസംഖ്യ 832 ആയി ഉയർന്നു; തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സൂചന; കൂടുതൽ മൃതദ്ദേഹങ്ങൾ കരയ്ക്കടിഞ്ഞു; ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകർക്ക് പോകാനും കടമ്പകൾ ഏറെ; രാക്ഷസ തിരമാലകൾ വീണ്ടും ദുരന്തം വിതയ്ക്കുമ്പോൾ
ജക്കാർത്ത: ശക്തമായ ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടിയ ഇന്തോനേഷ്യയിൽ മരണ സംഖ്യ വർധിക്കുന്നു. ഏറ്റവും ഒടുവിൽ വന്ന അറിയിപ്പ് പ്രകാരം 832 പേർ മരിച്ചുവെന്നാണ് കണക്ക്. മാത്രമല്ല ഒട്ടനവധി ആളുകൾ തകർന്ന കെട്ടിടങ്ങളുടെ ഭാഗത്ത് കുടുങ്ങി കിടക്കുന്നുവെന്നും സൂചനയുണ്ട്. വെള്ളം കയറി കിടക്കുന്ന പലഭാഗങ്ങളിലും രക്ഷാപ്രവർത്തകർക്ക് കയറിചെല്ലാൻ സാധിക്കാത്ത അവസ്ഥയാണ്. ഇന്നലെയും നിരവധി മൃതദ്ദേഹങ്ങളാണ് ഇവിടെ കരയ്ക്കടിഞ്ഞത്. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടർന്ന് കടലോര നഗരമായ പാലുവിൽ വൻ തിരമാലകൾ ആഞ്ഞടിച്ചത്. കടൽതീരത്ത് പകുതി മണ്ണിൽ മൂടിയ മൃതദേഹങ്ങൾ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഒട്ടേറെ വീടുകൾ ഒഴുകിപ്പോയി. ദുരന്തത്തിൽ 384 പേർ മരിച്ചതായി സ്ഥിരീകരിച്ചതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ദുരന്തബാധിതമായ ചില പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. സുലവേസി ദ്വീപിലാണ് സുനാമിക്ക് കാരണമായ ഭൂചലനമുണ്ടായത്. കഴിഞ്ഞമാസം ലോംബാക്ക് ദ്വീപിൽ ഉണ്ടായ ഭൂകമ്പത്തിൽ 460 പേർ കൊല്ലപ്പെട്ടിരുന്നു
ജക്കാർത്ത: ശക്തമായ ഭൂകമ്പവും സുനാമിയും സംഹാര താണ്ഡവമാടിയ ഇന്തോനേഷ്യയിൽ മരണ സംഖ്യ വർധിക്കുന്നു. ഏറ്റവും ഒടുവിൽ വന്ന അറിയിപ്പ് പ്രകാരം 832 പേർ മരിച്ചുവെന്നാണ് കണക്ക്. മാത്രമല്ല ഒട്ടനവധി ആളുകൾ തകർന്ന കെട്ടിടങ്ങളുടെ ഭാഗത്ത് കുടുങ്ങി കിടക്കുന്നുവെന്നും സൂചനയുണ്ട്. വെള്ളം കയറി കിടക്കുന്ന പലഭാഗങ്ങളിലും രക്ഷാപ്രവർത്തകർക്ക് കയറിചെല്ലാൻ സാധിക്കാത്ത അവസ്ഥയാണ്. ഇന്നലെയും നിരവധി മൃതദ്ദേഹങ്ങളാണ് ഇവിടെ കരയ്ക്കടിഞ്ഞത്.
വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തെതുടർന്ന് കടലോര നഗരമായ പാലുവിൽ വൻ തിരമാലകൾ ആഞ്ഞടിച്ചത്. കടൽതീരത്ത് പകുതി മണ്ണിൽ മൂടിയ മൃതദേഹങ്ങൾ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഒട്ടേറെ വീടുകൾ ഒഴുകിപ്പോയി. ദുരന്തത്തിൽ 384 പേർ മരിച്ചതായി സ്ഥിരീകരിച്ചതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. ദുരന്തബാധിതമായ ചില പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല.
സുലവേസി ദ്വീപിലാണ് സുനാമിക്ക് കാരണമായ ഭൂചലനമുണ്ടായത്. കഴിഞ്ഞമാസം ലോംബാക്ക് ദ്വീപിൽ ഉണ്ടായ ഭൂകമ്പത്തിൽ 460 പേർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ലക്ഷം പേർ താമസിക്കുന്ന ദ്വീപാണ് പാലി. വിനിമയ ബന്ധങ്ങൾ തകരാറിലായതും നഗരത്തിലെ റൺവേകളും മറ്റും കേടുപാടുകൾ പറ്റിയതിനാൽ ഹെലികോപ്റ്ററിനും മറ്റും ഇറങ്ങാൻ കഴിയാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും 80 കിലോമീറ്റർ മാറി പാലുവിൽ സുനാമിത്തിരകൾ കെട്ടിടങ്ങൾ തുടച്ചുമാറ്റുന്നതിന്റെ വീഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. 2004 ൽ സുമാത്രയിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്നുള്ള സുനാമിയിൽ 120,000 പേരാണ് കൊല്ലപ്പെട്ടത്.
തുടർചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലുവിലുള്ള വിമാനത്താവളം അടച്ചിരുന്നു.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴെ ഭൂമിക്കടിയിലാണ്. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയിൽ വെള്ളിയാഴ്ച രാവിലെ ആറിന് ആയിരുന്നു ആദ്യ ഭൂചലനം.
ഇന്ത്യൻ സമയം 28ന് വൈകുന്നേരം 3.30 ഓടെയായിരുന്നു ഇവിടെ സുനാമിയുണ്ടായത്. കടലിൽ നിന്ന് രണ്ട് മീറ്ററിലധികം ഉയരത്തിൽ തിരമാല കരയിലേക്ക് ആഞ്ഞടിച്ചു. ഭൂചലനത്തെ തുടർന്ന് ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ഇവിടെ ഒരുപാടു മലയാളികളും ഉണ്ടെന്നാണു വിവരം.
എന്നാൽ മുന്നറിയിപ്പ് പിൻവലിച്ച് അധികം കഴിയും മുൻപേ സൂനാമി ആഞ്ഞടിച്ചു.മൂന്നര ലക്ഷം ജനസംഖ്യയുള്ള പാലു പട്ടണത്തിലാണ് സൂനാമിത്തിരകൾ ആഞ്ഞടിച്ചത്.മണിക്കൂറുകൾക്കുള്ളിൽ കൂറ്റൻ തിരമാലകൾ കരയിലേക്ക് കുതിച്ചെത്തി. ദുരന്തത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു.
തീരത്തിനു സമീപമുണ്ടായിരുന്ന ചെറു കപ്പലുകൾ നിയന്ത്രണം വിട്ട് ഒഴുകിപോയി.സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് സുനാമി ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഭൂചലനത്തെ തുടർന്ന് പലുവിലെ വിമാനത്താവളം അടച്ചു.ഫിലിപ്പീൻസ്, മലേഷ്യ എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നാശനഷ്ടം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല.