തിരുവനന്തപുരം: സാമൂഹ്യപ്രസ്‌കതമായ വിഷങ്ങളിന്മേൽ ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന പുരോഗമന ഫേസ്‌ബുക്ക് കൂട്ടായ്മയാണ് ഫ്രീതിങ്കേഴ്‌സ്. ഓരോ സമയങ്ങളിലും ശ്രദ്ധേയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഫ്രീതിങ്കേഴേസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംവാദം ശ്രദ്ധേയമാണ്. വാക്‌സിൻ വിരുദ്ധത ശാസ്ത്രീയമോ? എന്ന വിഷയത്തിലായിരുന്നു ചർച്ച സംഘടിപ്പിച്ചത്. രണ്ട് ദിവസം മുമ്പായിരുന്നു ചർച്ച. പ്രമുഖ പ്രകൃതി ചികിത്സകനായ ജേക്കബ് വടക്കഞ്ചേരിയും ഫ്രീതിങ്കേഴ്‌സിനെ പ്രതിനിധീകരിച്ച് സി രവിചന്ദ്രനുമാണ് വാദമുഖങ്ങൾ നിരത്തിയത്.

വാക്‌സിനേഷന്റെ ഗുണത്തെയും ദോഷഫലങ്ങളെയും കുറിച്ച് സമൂഹത്തിലെ സാധാരണക്കാരൻക്ക് സഹായം ലഭിക്കാൻ ഉതകുന്നതായിരുന്നു ചർച്ച. ഡോ. എം എ ലാൽ മോഡറേറ്ററായ പരിപാടി ബി രമേഷാണ് നിർവഹിച്ചത്. രവിചന്ദ്രനാണ് പരിപാടിയിൽ വാക്്‌സിനേഷനെ പിന്തുണച്ചു കൊണ്ടുള്ള വാദഗതികൾ അവതരിപ്പിച്ചത്. ലോക ആരോഗ്യരംഗത്ത് നമ്മൾ കൈവരിച്ച നേട്ടം ചൂണ്ടിയാണ് രവിചന്ദ്രൻ തന്റെ വാദഗതികളെ കുറിച്ച് പറഞ്ഞത്. നമ്മുടെ കാലത്ത് അടുത്താകലത്ത് വരെയുണ്ടായിരുന്ന വസൂരിയെന്ന രോഗത്തെ മറികടന്നത് തന്നെ വാക്‌സിനേഷൻ എന്ന കാര്യം കൊണ്ടാണെന്ന് രവിചന്ദ്രൻ വ്യക്തമാക്കി. തുടർന്ന് വാക്‌സിനേഷൻ തന്നെയാണ് മികച്ചതെന്ന വാദഗതികളും നിരത്തി.

രവിചന്ദ്രന് മറുപടി പറയാൻ ഇറങ്ങിയ ജേക്കബ് വടക്കാഞ്ചേരി ആദ്യ തന്നെ പൂർണ്ണമായും വാക്‌സിനേഷനെ എതിർക്കുന്നില്ലെന്നാണ് വിശദീകരിച്ചത്. എന്നാൽ, വാക്‌സിനേഷൻ സുരക്ഷിതമല്ലെന്ന വാദഗതിയാണ് അദ്ദേഹം നിരത്തിയത്. ആഗോള മരുന്നു കമ്പനികളുടെ തട്ടിപ്പാണെന്ന വിധത്തിലും ഇദ്ദേഹം വിശദീകരിച്ചു. വാക്‌സിനുകളെ കുറിച്ചുള്ള പരാതി പരിഹരിക്കാൻ വേണ്ടി പ്രത്യേകം കോടതി തന്നെ അമേരിക്കയിലുണ്ടെന്നും അദ്ദേഹ പറഞ്ഞു. എന്നാൽ, ഇതിനുള്ള മറുപടിയായി രവിചന്ദ്രൻ തന്റെ ഭാഗങ്ങൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു.

ചർച്ച പുരോഗമിക്കവേ പോളിയോ വാക്‌സിനേഷനിലേക്കും മാതൃശിശു മരണ നിരക്കിലേക്കും കാര്യങ്ങളെത്തി. വീടുകളിൽ പ്രസവിക്കുമ്പോൾ മരണ നിരക്ക് വർദ്ധിക്കുന്ന വർദ്ധിച്ചിരുന്നു. എന്നാൽ, ഇന്ന് കുറവാണെന്ന കാര്യം രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇങ്ങനെ ചർച്ചകൾ പുരോഗമിക്കുമ്പോൾ പോളിയോ വാക്‌സിനേഷനെ കുറിച്ചും ചർച്ചയായി. പോളിയോ രോഗത്തെ നിർമ്മാർജ്ജനം ചെയ്യാൻ സഹായകരമായ കാര്യം വാക്‌സിനേഷൻ തന്നെയാണെന്ന് രവിചന്ദ്രൻ വിശദീകരിച്ചു.

പോളിയോ എൻഡമിക് രാജ്യങ്ങൾ 1988 ഇൽ 125 ആയിരുന്നത് വാക്‌സിനേഷനു ശേഷൻ 3 ആയി ചുരുങ്ങി 2012 ഇൽ. ഇന്ത്യ 2012 ഫെബ്രുവരി മുതൽ പോളിയോ മുക്തവുമായി. ഒരു മടിയും കൂടാതെ മോഡേൺ മെഡിസിൻ വാക്‌സിൻ ഡിറൈവ്ഡ് പോളിയോയേ പറ്റി പറയുന്നുമുണ്ട്,ഇത് 10 ലക്ഷത്തിൽ 4 കേസുകളായി പഠനങ്ങളിൽ കണ്ടിരിക്കുന്നു.ഓർക്കുക 125 രാജ്യങ്ങളിൽ പോളിയോ വില്ലൻ ആയിരുന്നത് 3 ആയി..അപ്പോളും അത് കാണാതെ ഈ പത്ത് ലക്ഷത്തിലേ 4 പറയുന്നത് എന്തൊരു വങ്കത്തരമാണണെന്ന കാര്യവും രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തെ എതിർത്ത ജേക്കബ് വടക്കാഞ്ചേരിക്ക് പലയിടത്തു പിഴച്ചു. പേപ്പട്ടി കടിച്ചാൽ വാക്‌സിനെടുക്കാതെ ജീവിക്കാൻ കഴിയാമോ എന്ന രവിചന്ദ്രന്റെ ചോദ്യത്തിൽ തന്നെ 'ഞാൻ ഇത്ര കാലം ജീവിക്കാം എന്ന് കോണ്ട്രാക്റ്റ് എടുത്തിട്ടില്ല,പോയാൽ പോട്ടെന്ന് വെക്കും,പക്ഷേ വാക്‌സിൻ എടുക്കില്ല, കാരണം അത് എടുത്താൽ മറ്റ് രോഗങ്ങൾ വരും' എന്നായിരുന്നു മറുപടി. ചുരുക്കത്തിൽ അറിവു പകരുന്ന സംവാദം വാക്‌സിൻ വിരുദ്ധത ശാസ്ത്രീയമല്ലെന്ന നിഗമനത്തിൽ തന്നെയാണ് എത്തിച്ചേർന്നത്.

സംവാദത്തിന്റെ വീഡിയോ ചുവടേ കാണാം..