ന്യൂഡൽഹി: രണ്ടായിരം രൂപ വരെയുള്ള ഡെബിറ്റ് കാർഡ്/ ഭീം യുപിഐ/ ആധാർ അധിഷ്ഠിത ഡിജിറ്റൽ പണമിടപാടുകളുടെ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റിനു (എംഡിആർ) സബ്‌സിഡി അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.

ഉപഭോക്താക്കളിൽ നിന്നു കച്ചവടക്കാർ എംഡിആർ നിരക്കായി അധിക തുക ഈടാക്കുന്നത് ഒഴിവാക്കി ഡിജിറ്റൽ ഇടപാടുകൾ പ്രോൽസാഹിപ്പിക്കാനാണിത്. ജനുവരി ഒന്നിനു നിലവിൽ വരുന്ന ആനുകൂല്യം രണ്ടു വർഷത്തേക്കായിരിക്കും. ക്രെഡിറ്റ് കാർഡുകൾക്കു ബാധകമല്ല.