- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ സമയം ശരിക്കും നല്ലതുതന്നെ! ക്രൂഡ് ഓയിൽ വില വീണ്ടും ഇടിഞ്ഞു; അടുത്തവർഷവും ഇടിവ് തുടരും
ഇന്ധന വില വർധന പിടിച്ചുനിർത്താൻ കഴിയുന്നില്ല എന്നതായിരുന്നു മന്മോഹൻ സർക്കാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പെട്രോളിനും ഡീസലിനും വില കുതിച്ചുയർന്നതോടെ, വിലക്കയറ്റവും രൂക്ഷമായി. എന്നാൽ, നരേന്ദ്ര മോദിയുടെ നല്ലകാലം തെളിഞ്ഞിരിക്കുകയാണെന്നാണ് സൂചനകൾ. ക്രൂഡ് ഓയിൽവില പിന്നെയും ഇടിഞ്ഞത് ഇന്ധനവിലയിലും കാര്യമായ കുറവുവരുത്തും. നാലു
ഇന്ധന വില വർധന പിടിച്ചുനിർത്താൻ കഴിയുന്നില്ല എന്നതായിരുന്നു മന്മോഹൻ സർക്കാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. പെട്രോളിനും ഡീസലിനും വില കുതിച്ചുയർന്നതോടെ, വിലക്കയറ്റവും രൂക്ഷമായി. എന്നാൽ, നരേന്ദ്ര മോദിയുടെ നല്ലകാലം തെളിഞ്ഞിരിക്കുകയാണെന്നാണ് സൂചനകൾ. ക്രൂഡ് ഓയിൽവില പിന്നെയും ഇടിഞ്ഞത് ഇന്ധനവിലയിലും കാര്യമായ കുറവുവരുത്തും.
നാലുമാസത്തിനിടെ 25 ശതമാനത്തോളമാണ് ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായത്. ഈ നില തുടർന്നാൽ അടുത്തവർഷം പാതിയോടെ ക്രൂഡ് വില ബാരലിന് 80 ഡോളറിലേക്ക് കൂപ്പുകുത്തുമെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. ഒപ്പെക് രാജ്യങ്ങൾക്ക് പുറത്തുള്ള എണ്ണയുദ്പാദക രാജ്യങ്ങളിൽ ഉദ്പാദനം കൂടിയതാണ് വിലയിടിയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
2013 മെയ് മാസത്തിനുശേഷം ഒപ്പെക്കിന് പുറത്തുള്ള എണ്ണയുദ്പാദനം വർധിച്ചുവരികയാണ്. ഇതിന്റെ പരിണിത ഫലമാണ് ക്രൂഡ് ഓയിലിനുണ്ടായ വിലയിടിവ്. ബ്രെന്റ് ക്രൂഡ് ഓയിലിന് തിങ്കളാഴ്ച ബാരലിന് 85 ഡോളറിനുതാഴെയാണ് വില. ഇന്ത്യയിൽ ഇന്ധന വില നിർണയ അവകാശം സർക്കാർ കൈവിട്ടതോടെ, ക്രൂഡ് ഓയിൽ വിലയിൽ അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റം ഇന്ത്യയിലും പ്രതിഫലിക്കും. അടുത്ത വിലനിർണയത്തിൽ ഡീസലിനും പെട്രോളിനും വില കുറയുമെന്നാണ് സൂചന.
അടുത്ത വർഷവും ക്രൂഡ് ഓയിൽ വിലയിൽ കുറവുണ്ടാകുമെന്ന വിലയിരുത്തൽ, ഇന്ധന വിലയെച്ചൊല്ലി തൽക്കാലം സർക്കാരിന് തലവേദന പിടിക്കേണ്ട എന്ന സാഹചര്യമാകും സൃഷ്ടിക്കുക. ബിജെപിക്ക് വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇത് ഗുണകരമായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.