- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണവില പ്രതിസന്ധി ഏറ്റവും അധികം ബാധിക്കുന്നത് പ്രവാസികളായ ഇന്ത്യക്കാരെയോ? എണ്ണവില കൂട്ടിയും പ്രവാസി ജോലിക്കാർക്കു നികുതി അടച്ചും പ്രതിസന്ധി മറികടക്കാൻ മിക്ക രാജ്യങ്ങളും; കുടുംബത്തെ നാട്ടിലേക്ക് അയച്ച് മലയാളികൾ
എണ്ണവിലയിലുണ്ടായ ഇടിവ് മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, പ്രവാസികളായ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. പലരും കുടുംബങ്ങളെ നാട്ടിലേക്ക് അയച്ച് തൽക്കാലം പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. എണ്ണ വിലയിലുണ്ടായ കുറവ് ഗൾഫ് രാജ്യങ്
എണ്ണവിലയിലുണ്ടായ ഇടിവ് മറ്റൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് ലോകത്തെ നയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ, പ്രവാസികളായ മലയാളികളടക്കമുള്ള ഇന്ത്യക്കാർ ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ്. പലരും കുടുംബങ്ങളെ നാട്ടിലേക്ക് അയച്ച് തൽക്കാലം പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു.
എണ്ണ വിലയിലുണ്ടായ കുറവ് ഗൾഫ് രാജ്യങ്ങളെയെല്ലാം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ പ്രവാസികളിൽനിന്ന് കൂടുതൽ നികുതി ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഈ രാജ്യങ്ങൾ ആലോചിക്കുന്നുണ്ട്. ദുബായ് ഒഴികെയുള്ള ഗൾഫ് മേഖലയിലാകെ പ്രതിസന്ധിയുണ്ട്.
മിക്ക ഗൾഫ് രാജ്യങ്ങളിലും ജീവനക്കാരെ പിരിച്ചുവിടാൻ സ്ഥാപനങ്ങൾ നിർബന്ധിതരായിട്ടുണ്ട്. ഇൻക്രിമെന്റുകൾ ഒഴിവാക്കി ജീവനക്കാരെ നിലനിർത്താൻ ശ്രമിക്കുന്ന സ്ഥാപനങ്ങളുമുണ്ട്. പുതിയ പദ്ധതികൾ പലതും ഉപേക്ഷിക്കുകയും നിലവിലുള്ളവയുടെ നിർമ്മാണം നിർത്തലാക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസികളിൽനിന്ന് ഈടാക്കുന്ന നികുതി പല രാജ്യങ്ങളും വർധിപ്പിച്ചു. അതിന് പുറമെ, വെള്ളം, പാചകവാതകം, വൈദ്യതി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ നിരക്കും വർധിപ്പിച്ചു. ഇതോടെയാണ് കുടുംബത്തെ നിലനിർത്താൻ മലയാളികളടക്കമുള്ള പ്രവാസികൾ കഷ്ടപ്പെടാൻ തുടങ്ങിയത്.
വാടക വലിയതോതിൽ വർധിച്ചതും കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം ദുഷ്‌കരമായതും കുടുംബത്തെ നാട്ടിലേക്ക് അയക്കാൻ മറ്റൊരു കാരണമായെന്ന് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റിന്റെ പ്രവർത്തകൻ കെ.വി.ഷൺമുഖൻ പറഞ്ഞു. ദുബായിയിൽ എട്ട് പുതിയ സ്‌കൂളുകൾ കൂടി വന്നെങ്കിലും, പ്രവേശനത്തിന് വലിയ തിരക്കാണ്.
ആറുമാസം മുമ്പാണ് പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങൾ നികുതി ഏർപ്പെടുത്തിയത്. ദുബായിയിലെ എക്‌സ്‌പോ 2020-ന്റെ ഭാഗമായുള്ള പദ്ധതികൾ മാത്രമാണ് കുഴപ്പമില്ലാതെ മുന്നേറുന്നത്. ദുബായ്, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലായി 100 ബില്യൺ ഡോളറിന്റെ പദ്ധതികളാണ് പൂർത്തിയാകാനുള്ളത്.