- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാതിപ്പേരുവിളിച്ച അദ്ധ്യാപകനെതിരേ പരാതിപ്പെടാൻ എസ്‌പി ഓഫീസിലെത്തിയ ദളിത് വിദ്യാർത്ഥിനയുടെ കൈക്കു പൊട്ടൽ; എക്സ്റേ എടുക്കാൻ പോലും വിസമ്മതിച്ച് ആശുപത്രി അധികൃതർ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ദീപയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി
കോട്ടയം: എസ്‌പി ഓഫീസിൽ പരാതി നൽകാനെത്തിയ പട്ടികജാതിവിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. വരുന്ന 23 ന് കോടതിയിൽ ഹാജരാകാൻ ദീപയ്ക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്‌ച്ച അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തിയത്. കഴിഞ്ഞ ദിവസം കോട്ടയം എസ്‌പി ഓഫീസിൽ പരാതി നൽകാനെത്തിയപ്പോൾ നടന്ന സംഭവങ്ങൾ ദീപ പി മോഹൻ മജിസ്‌ട്രേറ്റിനോട് വിശദീകരിച്ചു. പൊലിസ് കസ്റ്റഡിയിലിരിക്കെ ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചതിനെ തുടർന്ന് ദീപയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ വലതു കയ്യിക്ക് പൊട്ടലുണ്ടെന്ന സംശയവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. വലതു കൈ കെട്ടിവെച്ചിരിക്കുകയാണ്. ഈ കയ്യിന് വേദന അനുഭവപ്പെട്ടതായി ദീപ വ്യക്തമാക്കുന്നു. എന്നാൽ വേദനയുള്ള കയ്യുടെ എക്‌സ് റേ എടുക്കാൻ
കോട്ടയം: എസ്‌പി ഓഫീസിൽ പരാതി നൽകാനെത്തിയ പട്ടികജാതിവിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. വരുന്ന 23 ന് കോടതിയിൽ ഹാജരാകാൻ ദീപയ്ക്ക് നിർദ്ദേശം നൽകി. തിങ്കളാഴ്‌ച്ച അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തിയത്.
കഴിഞ്ഞ ദിവസം കോട്ടയം എസ്‌പി ഓഫീസിൽ പരാതി നൽകാനെത്തിയപ്പോൾ നടന്ന സംഭവങ്ങൾ ദീപ പി മോഹൻ മജിസ്‌ട്രേറ്റിനോട് വിശദീകരിച്ചു. പൊലിസ് കസ്റ്റഡിയിലിരിക്കെ ശാരീരിക ബുദ്ധിമുട്ട് അനുഭവിച്ചതിനെ തുടർന്ന് ദീപയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. യുവതിയുടെ വലതു കയ്യിക്ക് പൊട്ടലുണ്ടെന്ന സംശയവും ഇപ്പോൾ ഉയർന്നിട്ടുണ്ട്. വലതു കൈ കെട്ടിവെച്ചിരിക്കുകയാണ്. ഈ കയ്യിന് വേദന അനുഭവപ്പെട്ടതായി ദീപ വ്യക്തമാക്കുന്നു.
എന്നാൽ വേദനയുള്ള കയ്യുടെ എക്‌സ് റേ എടുക്കാൻ ഇതുവരെ ആശുപത്രി അധികൃതർ തയാറായിട്ടില്ല. ഇതു സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. പൊലിസ് കസ്റ്റഡിയിലിരിക്കെ ദീപയുടെ കയ്യിക്ക് പൊട്ടലുണ്ടായതെങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം.
എം.ജി യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിനിയായിരിക്കെ ജാതിപ്പേര് വിളിച്ചാക്ഷിപിച്ച കേസിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ദീപ എസ്‌പിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ദീപയുടെ പരാതി കേൾക്കാൻ ജില്ലാ പൊലിസ് മേധാവി എൻ. രാമചന്ദ്രൻ തയാറായില്ല. തുടർന്ന് തനിക്ക് നീതി ലഭിക്കണമെന്നാവശ്യവുമായി പ്ലക്കാർഡ് ഉയർത്തി എസ്‌പി ഓഫീസിനു മുൻപിൽ പ്രതിഷേധിച്ച ദീപയെ പൊലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.
സംഭവം തത്സമയം സോഷ്യൽ മീഡിയ വഴി ലോകത്തെ അറിയിച്ചത് പൊലിസിനെ ചൊടിപ്പിച്ചിരുന്നു. വീഡിയോ പകർത്തുന്നത് തടയാൻ വനിതാ പൊലിസ് ശ്രമിച്ചതും വിവാദത്തിന് ഇടയായി. ഇതിനിടയിൽ ദീപയെ വനിതാ പൊലിസ് അറസ്റ്റ് ചെയ്തു സറ്റേഷനിൽ എത്തിക്കുകയായിരുന്നു. സ്റ്റേഷനിൽ വെച്ച് ശരീര വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തിങ്കളാഴ്‌ച്ച രാത്രിയിൽ ആശുപത്രിയിൽ അഡ്‌മിറ്റാക്കിയ ദീപ ഇപ്പോഴും ചികിത്സയിലാണ്. ഇത് പൊലിസിനെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. പരാതിക്കാരിയെ അറസ്റ്റു ചെയ്ത സംഭവത്തിൽ നിന്ന് രക്ഷനേടാൻ എസ്‌പി പത്രക്കുറുപ്പ് ഇറക്കി. പരാതിക്കാരി വനിതാ പൊലിസിന്റെ ജോലി തടസപ്പെടുത്തിയതിലും ആക്രമിച്ചതിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നാണ് പത്രക്കുറുപ്പിൽ വ്യക്തമാക്കിയത്. എസ്‌പിയുടെ വാർത്ത കുറിപ്പ് ചില മാധ്യമങ്ങൾക്ക് മാത്രം നല്കിയതും അവർ പൊലീസ് ഭാഗം ന്യായികരിച്ച് വാർത്ത നല്കിയതും വലിയ ചർച്ചയായിരുന്നു.
എന്നാൽ ഹൈക്കോടതി പോലും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് നിർദ്ദേശം നൽകിയിട്ടും ഉദ്യോഗസ്ഥനെ നീക്കം ചെയ്യാത്തിന് എസ്‌പിക്ക് മറുപടി ഇല്ലായിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയോട് ക്രൂരമായി പെരുമാറിയ പൊലിസ് നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് വിവിധ വനിത സംഘടനകൾ കോട്ടയത്ത് പ്രതിഷേധ പരിപാടി നടത്തിയിരുന്നു.കൂടാതെ ജില്ലാ പൊലിസ് മേധാവിയുടെ നടപടിക്കെതിരെ ദലിത് ഐക്യവേദി എസ്‌പി ഓഫീസിലേക്ക് നാളെ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. രാവിലെ 11 നാണ് മാർച്ച്.